SignIn
Kerala Kaumudi Online
Thursday, 25 June 2026 3.02 AM IST

ലാഭത്തിൽ ചരിത്ര നേട്ടവുമായി ധനലക്ഷ്‌മി ബാങ്ക്

dhanalamxi

തൃശൂർ: ജനുവരി മുതൽ മാർച്ച് വരെയുള്ള ത്രൈമാസത്തിൽ പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്‌മി ബാങ്ക് 43.49 കോടി രൂപയുടെ റെക്കാഡ് ലാഭം കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അറ്റാദായം 102.75 കോടി രൂപയും പ്രവർത്തനലാഭം 216.28 കോടി രൂപയുമാണ്.

പലിശ വരുമാനം മുൻവർഷം അവസാന പാദത്തേക്കാൾ 21.34 ശതമാനം വളർച്ച നേടി. പലിശ ഇതര വരുമാനം 60.80 ശതമാനം ഉയർന്നു.
ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 19.68 ശതമാനം വർദ്ധനയോടെ 33,772 കോടി രൂപയായി. ആകെ നിക്ഷേപം വാർഷികാടിസ്ഥാനത്തിൽ 16.42 ശതമാനം ഉയർന്ന് 18,643 കോടി രൂപയിലെത്തി.

വായ്പകളിൽ 23.95 ശതമാനം വളർച്ച

ആകെ വായ്പകൾ 15,129 കോടി

സ്വർണവായ്പകളിൽ വളർച്ച 71.41%

വായ്പ–നിക്ഷേപ അനുപാതം (മാർച്ച് 31-ന്) 81.15 ശതമാനം

കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നാം പാദത്തിലെ മികച്ച പ്രകടനം തുടരാൻ ബാങ്കിന് കഴിഞ്ഞു. എല്ലാം മേഖലകളിലും അസാധാരണമായ പ്രകടനം കാഴ്ചവെച്ചാണ് മികച്ച മുന്നേറ്റം നടത്തിയത്

കെ.കെ.അജിത് കുമാർ

മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360