SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.47 PM IST

ലുലു ഫാഷൻ വീക്കിന് നാളെ തുടക്കം

lulu-fashion

നാല് നാളുകൾ കൊച്ചിക്ക് ഫാഷൻ രാവ്

കൊച്ചി: ആഗോള ഫാഷൻ ട്രെൻഡുകൾ കൊച്ചിക്ക് സമ്മാനിക്കാൻ ലുലു ഫാഷൻ വീക്കിന്റെ പത്താമത് എഡിഷന് നാളെ തുടക്കമാകും. നാല് ദിവസത്തെ ലുലു ഫാഷൻ വീക്കിൽ ലോകത്തെ പുതിയ ട്രെൻഡുകൾ അവതരിപ്പിക്കും. ബ്ലാക്ക് ബെറിയാണ് അവതരിപ്പിക്കുന്നത്. ലുലു ഫാഷൻ വീക്കിന്റെ ഗ്രാൻഡ് ലോഞ്ച് നടിയും മോഡലുമായ ദീപ്തി സതി നിർവഹിച്ചു. ഷോ ഡയറക്ടർ ബാംഗ്ലൂരിലെ പ്രശസ്ത ഷോ ഡയറക്ടറായ ഫഹീം രാജയാണ്.

പുരസ്‌കാര ദാനത്തോടെ മെയ് 24ന് സമാപിക്കും. കൊച്ചി ലുലു മാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത് , ബയിംഗ് മാനേജർ സന്തോഷ് കൊട്ടാരത്തിൽ , ഡെപ്യൂട്ടി ജനറൽ മാനേജർ ജയേഷ് നായർ, ലുലു റീട്ടെയിൽ ബയിംഗ് മാനേജർ ടി.വി രതീഷ് , ലേഡീസ് വെയർ സെൻട്രൽ ബയർ നാൻസി തുടങ്ങിയവർ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360