SignIn
Kerala Kaumudi Online
Friday, 22 May 2026 1.48 AM IST

വിഷു ബമ്പർ നറുക്കെടുപ്പ് നാളെ

vishu-bumper

വിൽപ്പനയിൽ റെക്കാഡ്

തിരുവനന്തപുരം: പന്ത്രണ്ട് കോടി രൂപ സമ്മാനത്തുകയുള്ള സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഇതിനകം 44.61കോടി ടിക്കറ്റുകളുടെ റെക്കാഡ് വിൽപ്പനയാണുണ്ടായത്. പാലക്കാട് ജില്ലയിൽ 11.55 ലക്ഷം ടിക്കറ്റ് വിറ്റഴിച്ചു. മൊത്തം 45ലക്ഷം ടിക്കറ്റാണ് അച്ചടിച്ചത്. കഴിഞ്ഞ വർഷം 42.87ടിക്കറ്റുകളുടെ വിൽപ്പന നടന്നിരുന്നു. 300 രൂപയാണ് വില.

ആറ് പരമ്പരയിലാണ് ടിക്കറ്റുകൾ. അഞ്ച് പരമ്പരകളിൽ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനമുണ്ട്. രണ്ടാം സമ്മാനം ഓരോ കോടി വീതം ആറ് പേർക്കും മൂന്നാം സമ്മാനമായി പത്തുലക്ഷം വീതം ആറുപേർക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറ് പേർക്കും ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360