SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

ഒബെൻ റോർ ഇവോ ബൈക്ക് കേരളത്തിലേക്ക് 

bike

കൊച്ചി: ഒബെൻ ഇലക്ട്രിക്കിന്റെ പുതിയ റോർ ഇവോ ബൈക്ക് കേരളത്തിലും വിപണിയിലിറക്കി. ബുക്കിംഗ് കഴിഞ്ഞ ബൈക്കുകളുടെ വിതരണം ജൂണിൽ ആരംഭിക്കും. ബാറ്ററി ഉൾപ്പെടെ സമ്പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചതാണ് ഒബെൻ റോർ ഇവോ. ഒമ്പത് കിലോവാട്ട് പീക്ക് പവർ ശക്തി ബൈക്കിനുണ്ട്.

എട്ടു വർഷം ബാറ്ററി വാറണ്ടി ലഭിക്കും. 90 മിനിറ്റിൽ 80 ശതമാനം അതിവേഗ ചാർജിംഗ് പൂർത്തിയാകും. ഏറ്റവും നീളമുള്ള സീറ്റും പത്തു ലിറ്റർ സ്റ്റോറേജും ലഭിക്കും. എ.ഐ പിന്തുണയുള്ള റൈഡ് ഒപ്റ്റിമൈസേഷൻ സാങ്കേതികവിദ്യയായ സ്മാർട്ട് ഐ.ക്യുവുള്ളത് റേഞ്ച് 15 ശതമാനം വരെ വർദ്ധിപ്പിക്കാനാകും.

കേരളത്തിൽ ഏഴു ഷോറൂമുകളാണുള്ളതെന്ന് ഒബെൻ ഇലക്ട്രിക് സ്ഥാപകനും സി.ഇ.ഒയുമായ മധുമിത്ര അഗ്രവാൾ പറഞ്ഞു. 2027 സാമ്പത്തിക വർഷത്തിൽ 14 ജില്ലകളിലും ഷോറൂമുകൾ തുറക്കും. വിപുലമായ വിൽപ്പന സേവനങ്ങളും വിൽപനാനന്തര സേവനങ്ങളും സർവീസ് ശൃംഖലയും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആകർഷണങ്ങൾ

അഞ്ച് ഇഞ്ച് കളർ ടി.എഫ്.ടി ഡിസ്‌പ്ലേ, ഒ.ടി.എ അപ്‌ഡേറ്റുകൾ, ടേൺ ബൈ ടേൺ നാവിഗേഷൻ, ജിയോ ഫെൻസിംഗ്, റിമോട്ട് ഇമ്മൊബലൈസേഷൻ, വാഹനം വീണാൽ അറിയാനും അടിയന്തര സന്ദേശം നൽകാനുമുള്ള സാങ്കേതികവിദ്യ തുടങ്ങിയ സവിശേഷതകളുമുണ്ട്.

സവിശേഷതകൾ

ഹെവി റെയർ എർത്ത് ഫ്രീ മോട്ടോറാണുള്ളത്. 20 ശതമാനം കൂടുതൽ ശക്തിയും 250 എൻ.എ വീൽ ടോർക്കുമുണ്ടാകും. 3.4 കെ.വി.എച്ച് എൽ.എഫ്.പി ബാറ്ററി 180 കിലോമീറ്റർ പൂർണ ചാർജിൽ നൽകും. മൂന്നു സെക്കന്റിൽ 40 കിലോമീറ്ററിലേക്ക് ആക്‌സിലറേഷൻ ലഭ്യമാകും. പരമാവധി വേഗത 110 കിലോമീറ്ററാണ്.

എക്‌സ് ഷോറൂം വില

1,24,999 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, OBEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360