SignIn
Kerala Kaumudi Online
Sunday, 07 June 2026 2.02 AM IST

സുസ്ഥിര പാക്കേജിംഗിൽ എച്ച്.പി.സി.എൽ മുന്നേറ്റം

racer-green

12,000 ടൺ പ്ലാസ്റ്റിക് പുനരുപയോഗിച്ചു

കൊച്ചി: ലോക പരിസ്ഥിതി ദിനത്തിൽ സുസ്ഥിര പാക്കേജിംഗ് രംഗത്ത് മികച്ച മുന്നേറ്റവുമായി പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ). പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഏകദേശം 12,000 ടൺ പ്ലാസ്റ്റിക് വിജയകരമായി ശേഖരിച്ച് കമ്പനി പുനരുപയോഗിച്ചു. കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ എക്സ്റ്റൻഡഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി (ഇ.പി.ആർ) നിർദേശങ്ങൾ 100 ശതമാനവും പാലിച്ചാണ് എച്ച്.പി.സി.എൽ നേട്ടം കൈവരിച്ചത്. ലൂബ്രിക്കന്റ് പാക്കേജിംഗിനായി 30 മുതൽ 40 ശതമാനം വരെ റീസൈക്കിൾ പ്ലാസ്റ്റിക് (പി.സി.ആർ) ഉപയോഗിക്കുന്നു. അടുത്ത ഘത്തിൽ 'എച്ച്.പി റേസർ ഗ്രീൻ' 100 ശതമാനവും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കും. പൂർണമായും പുനരുപയോഗിക്കാവുന്ന ടിൻ പാക്കുകളും പ്രോത്സാഹിപ്പിക്കും.

പുനരുപയോഗിച്ച പ്ലാസ്റ്റിക്കിന് ചെലവ് കൂടുതലാണെങ്കിലും പരിസ്ഥിതി സംരക്ഷണവും ദേശീയ ദൗത്യമായ 'മിഷൻ ലൈഫും' മുൻനിർത്തിയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് എച്ച്.പി.സി.എൽ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360