
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഓഹരി, ക്രൂഡോയിൽ, കമ്പോള വിപണികളിൽ അനിശ്ചിതത്വം ശക്തമാകുന്നു. യുദ്ധം അതിവേഗം വ്യാപിക്കുകയാണെന്ന വിലയിരുത്തലിൽ നിക്ഷേപകർ സുരക്ഷിത മേഖലയായ യു.എസ് ബോണ്ടുകളിലും ഡോളറിലും നിക്ഷേപം വർദ്ധിപ്പിക്കുകയാണ്. . ഇന്നലെ ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയതോടെ ബ്രെന്റ് ക്രൂഡോയിൽ വില മൂന്നാഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയർന്ന തലമായ ബാരലിന് 92 ഡോളറിന് അടുത്തെത്തി. ഇന്ധന ഗതാഗത രംഗത്ത് വെല്ലുവിളിയേറുന്നതാണ് വിപണികളിൽ ആശങ്ക വർദ്ധിപ്പിച്ചത്. വെസ്‌റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് വില ബാരലിന് 85 ഡോളർ കവിഞ്ഞു.
ഇന്ത്യയിലെ പ്രമുഖ ഓഹരി സൂചികകളായ സെൻസെക്‌സും നിഫ്‌റ്റിയും ഇന്നലെ തിരിച്ചടി നേരിട്ടു. സ്വർണ വിലയിലും കനത്ത ചാഞ്ചാട്ടം ദൃശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |