
ന്യൂയോർക്ക് : ലോകകപ്പ് ഫൈനൽ തോൽവിയുടെ വേദന നിറഞ്ഞ സന്ദേശം ആരാധകരുമായി പങ്കുവച്ച് അർജന്റീന നായകൻ ലയണൽ മെസി.ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് മെസി തന്റെ സങ്കടം വ്യക്തമാക്കിയത്.
'' ഈ വേദന അസഹനീയമാണ്. ഈ മുറിവുണങ്ങാൻ ഒരുപാട് നാളെടുക്കും. പക്ഷേ ഒരുപാട് നല്ല ഓർമ്മകളും ഈ ലോകകപ്പ് സമ്മാനിച്ചു. ഈ ടീമിന് വേണ്ടി ഞങ്ങൾ ഓരോരുത്തരും കഴിവിന്റെ പരമാവധി പുറത്തെടുത്തു. രാജ്യം മുഴുവൻ ഞങ്ങൾക്കൊപ്പം നിന്നു. എല്ലാം നേടിയെന്ന് പറയാനാവില്ലെന്നറിയാം. പക്ഷേ രണ്ട് ലോകകപ്പുകളിൽ ഞങ്ങൾ ഫൈനലിൽ കളിച്ചു.ഇതിന് ഒപ്പം നിന്ന എല്ലാവരോടും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു.""- എന്നായിരുന്നു മെസിയുടെ കുറിപ്പ് . ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന് അഭിനന്ദനങ്ങളും മെസി നേർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |