SignIn
Kerala Kaumudi Online
Monday, 08 June 2026 1.53 AM IST

 ആദ്യ ഫ്ലെക്സ്-ഫ്യുവൽ പാസഞ്ചർ കാറുമായി മാരുതി സുസുക്കി

flex

കൊച്ചി: ഇന്ത്യയുടെ ഇന്ധന ഇറക്കുമതി കുറയ്ക്കാനും കാർബൺ പുറന്തള്ളൽ നിയന്ത്രിച്ച് ഊർജസുരക്ഷ ശക്തിപ്പെടുത്താനുമായി രാജ്യത്തെ ആദ്യ ഫ്ലെക്സ്-ഫ്യുവൽ പാസഞ്ചർ കാർ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വാഹനത്തിന്റെ അനാച്ഛാദനം. ക്രൂഡോയിൽ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാൽ രാജ്യത്തിന്റെ ആഭ്യന്തര ഇന്ധന സ്രോതസ് അടിസ്ഥാനമാക്കിയുള്ള, ശുദ്ധവും ചെലവ് കുറഞ്ഞതുമായ ഇന്ധനങ്ങൾ വ്യാപകമായി ഉപയോഗിക്കണമെന്ന് മാരുതി സുസുക്കി മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ ഹിസാക്കി തക്കേയുച്ചി പറഞ്ഞു. ഫ്ളെക്‌സ് ഫ്യൂവൽ അടിസ്ഥാനമായി പുതിയ വാഗണർ ഇന്ത്യയുടെ ഇന്ധന സുരക്ഷയ്ക്ക് മുതൽകൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും നേട്ടം

ഫ്ലെക്സ്-ഫ്യുവൽ സാങ്കേതികവിദ്യ വാഹന വ്യവസായത്തിന് മാത്രമല്ല, കർഷകർ, എത്തനോൾ ഉത്പാദകർ, ഗ്രാമീണ സമൂഹങ്ങൾ എന്നിവർക്കും ഗുണം ചെയ്യുമെന്ന് മാരുതി സുസുക്കി വ്യക്തമാക്കി. കൃഷിയെയും ഗതാഗതത്തെയും, സാങ്കേതികവിദ്യയെയും കർഷകരെയും, ശുദ്ധ ഊർജത്തെയും ആത്മനിർഭർ ഭാരത് ആശയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾ

വെല്ലുവിളി

ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളുടെ വ്യാപക ഉപയോഗത്തിന് സമഗ്രമായ ഒരു ആവാസവ്യവസ്ഥ രൂപപ്പെടേണ്ടതുണ്ട്. രാജ്യവ്യാപകമായി എത്തനോൾ ഇന്ധന ലഭ്യത ഉറപ്പാക്കുകയാണ് പ്രധാന വെല്ലുവിളി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360