SignIn
Kerala Kaumudi Online
Friday, 12 June 2026 1.10 AM IST

കേരള ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ 30 വരെ നീട്ടി

kb

തിരുവനന്തപുരം: കേരള ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ജൂൺ 30 വരെ നീട്ടി. കുടിശികയായ 60 ലക്ഷം രൂപ വരെയുള്ള വായ്പകൾ തീർപ്പാക്കാനാണ് പദ്ധതി.
ഇതിലൂടെ മരിച്ചവർ, മാരക രോഗം ബാധിച്ചവർ തുടങ്ങിയവരു‌ടെ 10 ലക്ഷം രൂപ വരെ മുതലിനത്തിൽ ബാക്കിനിൽക്കുന്ന വായ്പകൾക്ക് പലിശ പൂർണമായും ഒഴിവാക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള 100 ശതമാനം കരുതൽ വച്ചിട്ടുള്ള വായ്പകൾക്കും വായ്പക്കാരന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പലിശ പൂർണമായി ഒഴിവാക്കും. ഒരു വർഷവും അതിനു മുകളിലും കൂടിശികയായ വായ്പകൾക്ക് നിബന്ധനകൾക്ക് വിധേയമായി 10 ശതമാനം മുതൽ 50 ശതമാനം വരെ പലിശ ഇളവുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360