SignIn
Kerala Kaumudi Online
Friday, 12 June 2026 2.20 AM IST

രാംകോ സിമന്റ്‌സിന്റെ ഹാർഡ്‌വർക്കർ കാമ്പയിന് പുരസ്‌കാരം

ramco

ചെന്നൈ: കഠിനാധ്വാനത്തിന്റെ ശക്തിയും മഹിമയും വിളിച്ചോതുന്ന രാംകോ സിമന്റ്‌സിന്റെ ഹാർഡ്‌വർക്കർ കാമ്പയിന് ക്യൂറിയസ് ക്രിയേറ്റീവ് അവാർഡിൽ ആറ് പുരസ്‌കാരങ്ങൾ ലഭിച്ചു.
മുംബയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കമ്പനി മേധാവികൾ പുരസ്‌കാരം ഏറ്റുവാങ്ങി. ദിവസവുമുള്ള കഠിനാധ്വാനത്തിലൂടെയാണ് യഥാർത്ഥ പുരോഗതിയെന്ന ഉൾക്കാഴ്ച നൽകുന്നതായിരുന്നു ഹാർഡ് വർക്കർ കാമ്പയിനെന്നും പുരസ്‌കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും രാംകോ സിമന്റ്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ എ.വി. ധർമകൃഷ്ണനും മാർക്കറ്റിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടർ ബാലാജി കെ. മൂർത്തിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360