ഗുവാഹത്തി: അസാം, അരുണാചൽ പ്രദേശ് അതിർത്തിയിലുണ്ടായ സംഘർഷത്തിനിടെ വെടിവയ്പ്പ്. എട്ട് അസാം സ്വദേശികൾക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമെന്നാണ് വിവരം. അസാമിന്റെ ഭാഗമായി കരുതുന്ന ഭാഗത്ത് അരുണാചൽ നിവാസികൾ അവകാശം ഉന്നയിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കി.
ഇന്ന് രാവിലെ ധേമാജി ജില്ലയിലെ മിംഗ്‌മാംഗ് ബസ്തിയിലാണ് സംഭവം. അരുണാചൽ പ്രദേശിൽ നിന്നുള്ള സംഘമാണ് വെടിവയ്പ്പിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായ നാലുപേരെ ദിബ്രുഗഡ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ ഇരുസംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഡിജിപിമാരും നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയാണെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. പ്രദേശത്തേക്ക് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും സംഘർഷാവസ്ഥാ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഒരു ഇഞ്ച് ഭൂമി പോലും അസാമിന് നഷ്ടപ്പെടാൻ അനുവദിക്കരുതെന്ന് പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അസാമും അരുണാചൽ പ്രദേശും തമ്മിൽ പതിറ്റാണ്ടുകളായി തുടരുന്ന അതിർത്തി തർക്കത്തിന്റെ തുടർച്ചയാണ് പുതിയ സംഭവം. ചർച്ചകളിലൂടെയും അതിർത്തി നിർണയത്തിലൂടെയും പ്രശ്നം പരിഹരിക്കാൻ ഇരുസംസ്ഥാനങ്ങളും ശ്രമിക്കുന്നുണ്ടെങ്കിലും അതിർത്തിയിലെ പല പ്രദേശങ്ങളിലും ഇപ്പോഴും സംഘർഷങ്ങൾ തുടരുകയാണ്.
Eighteen Assamese residents were injured, four critically, during a firing incident on the Assam-Arunachal Pradesh border this morning. The clash in Dhemaji district stemmed from a land encroachment dispute. Security has been significantly tightened, and Assam's Chief Minister confirmed that top officials from both states are evaluating the situation amid ongoing border tensions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |