SignIn
Kerala Kaumudi Online
Monday, 10 August 2026 11.50 AM IST

'ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?', വിവാദ പരാമർശവുമായി ബിജെപി എംപി

janardan-mishra
ജനാർദ്ദൻ മിശ്ര, പ്രതീകാത്മക ചിത്രം

ഭോപ്പാൽ: പെട്രോളിനൊപ്പം എഥനോൾ ചേർക്കാനുള്ള കേന്ദ്ര പദ്ധതിയെ എതി‌ർക്കുന്നവരെ ആക്ഷേപിച്ച് റേവയിൽ നിന്നുള്ള ബിജെപി എംപി ജനാർദ്ദൻ മിശ്ര. 'ശുദ്ധമായ പെട്രോൾ നിങ്ങളുടെ അച്ഛന്റെ വീട്ടിൽ നിന്ന് വരുമോ?' എന്നാണ് അദ്ദേഹം പ്രതിഷേധക്കാരോട് ചോദിച്ചത്. രാജ്യത്ത് ശുദ്ധമായ പെട്രോൾ ലഭ്യമല്ലെങ്കിൽ ബദൽ ഇന്ധനങ്ങൾ ഉത്‌പാദിപ്പിക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ഒരു പൊതുചടങ്ങിൽ സംസാരിക്കവെ ആയിരുന്നു മിശ്രയുടെ വിവാദ പരാമർശം.

'ഇന്ത്യയിലെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ്. വെറും 20 ശതമാനം മാത്രമാണ് രാജ്യത്ത് ഉത്‌പാദിപ്പിക്കുന്നത്. നിലവിലെ ആഗോള രാഷ്‌ട്രീയ സാഹചര്യങ്ങൾ കാരണം എണ്ണ ടാങ്കറുകൾക്ക് പലപ്പോഴും 18,000 കിലോമീറ്ററോളം അധികം സ‌ഞ്ചരിക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി 20 ശതമാനം എഥനോൾ കലർത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ എഥനോൾ ഉത്‌പാദിപ്പിക്കുന്നത് ബ്രസീലിലാണ്. ഇവിടത്തെ വാഹനങ്ങൾ 100 ശതമാനം എഥനോളിലാണ് ഓടുന്നത്. ഇന്ത്യൻ വാഹനങ്ങളും ഇതിന് പ്രാപ്‌തമാണ്.

എഥനോൾ മിശ്രിതം വാഹനങ്ങളുടെ എഞ്ചിന് തകരാർ ഉണ്ടാക്കില്ലെന്ന് വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമാണ്. എഥനോൾ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് എഞ്ചിൻ തുരുമ്പിക്കുകയോ വാഹനത്തിന്റെ ആയുസ് കുറയുകയോ ചെയ്യുന്നില്ലെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ബയോഗ്യാസ്, സിഎൻജി തുടങ്ങിയ ബദൽ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നടപടികൾ ഏറെ പ്രയോജനം ചെയ്യും'- ജനാർദ്ദൻ മിശ്ര പറഞ്ഞു.

English Summary

BJP MP Janardan Mishra criticised those opposing the Centre’s E20 ethanol-blended petrol policy, asking whether “pure petrol comes from your father’s house.” He defended ethanol blending, citing India’s dependence on crude oil imports and arguing that alternative fuels can reduce this dependence without harming vehicle engines.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E20 PETROL CONTROVERSY, BJP MP E20 STATEMENT, PURE PETROL DEBATE, E20 FUEL INDIA, BJP MP PETROL REMARKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360