SignIn
Kerala Kaumudi Online
Monday, 29 June 2026 1.42 AM IST

ചരിത്ര മുന്നേറ്റത്തിൽ ഇ.വി വിൽപ്പന

ev

കൊച്ചി: പെട്രോൾ, ഡീസൽ വിലയിലെ വർദ്ധന ബാദ്ധ്യത താങ്ങാനാവാതെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. പൊതുമേഖല എണ്ണക്കമ്പനികൾ തുടർച്ചയായി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചതോടെയാണ് വൈദ്യുതി വാഹന(ഇ.വി) വിപണിക്ക് ആവേശമേറുന്നത്. രണ്ട് മാസത്തിനിടെ പെട്രോൾ, ഡീസൽ എന്നിവയുടെ വില കുത്തനെ കൂടിയതിനാൽ ഉപഭോക്താക്കൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് താത്പര്യം പ്രകടിപ്പിക്കുകയാണ്. സമാധാന കരാർ ഒപ്പുവെച്ചതിനു ശേഷവും സംഘർഷം തുടരുന്നതിനാൽ ഇന്ധന വിലയിൽ ഉടനെയൊന്നും ആശ്വാസമുണ്ടാകില്ലെന്ന വിലയിരുത്തൽ ശക്തമാണ്.

ഫോസിൽ ഇന്ധനത്തിന്റെ ആശ്രയത്വം കുറയ്ക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ പുതിയ നയം തയ്യാറാക്കുന്നതും വിപണിക്ക് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. കേന്ദ്ര പൊതുമേഖല കമ്പനികൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളോട് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കി ഇ.വിയിലേക്ക് മാറാൻ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു.

ടാറ്റ മോട്ടോർസ്. മഹീന്ദ്ര, എന്നിവയാണ് വൈദ്യുത വാഹന വിൽപ്പനയിൽ മികച്ച മുന്നേറ്റം നടത്തുന്നത്.

ജൂണിൽ പ്രതീക്ഷിക്കുന്ന ഇ.വി വിൽപ്പന

2.8 ലക്ഷം യൂണിറ്റ്

റെക്കാഡ് വിൽപ്പന

കഴിഞ്ഞ മാസം രാജ്യത്തെ ഇ.വി വാഹന വിൽപ്പന റെക്കാഡ് ഉയരത്തിലെത്തി. വാഹന വിപണിയിലെ കണക്കുകളനുസരിച്ച് ഏപ്രിലിൽ ഇ.വി വിൽപ്പന മുൻവർഷം ഇതേകാലയളവിനേക്കാൾ 75 ശതമാനം വർദ്ധനയോടെ 23,506 യൂണിറ്റുകളായി. ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് വൈദ്യുത വാഹന വിപണിക്ക് കരുത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360