SignIn
Kerala Kaumudi Online
Saturday, 25 July 2026 1.50 AM IST

4000 കൊമേഴ്സ് പ്രൊഫഷണലുകളെ ഐഐസി ലക്ഷ്യ ആദരിക്കുന്നു

lak

ദേശീയ- ആഗോള തലങ്ങളിൽ 54 റാങ്കുകൾ


കോഴിക്കോട്: നാലായിരത്തോളം വിദ്യാർത്ഥികളെ ആദരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്സ് കോൺവൊക്കേഷനായ 'എക്സസ്കോമിയം 2026' കോഴിക്കോട് ട്രേഡ് സെന്ററിൽ ഐഐസി ലക്ഷ്യ ഒരുക്കുന്നു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ചടങ്ങിൽ ഐഐസി ലക്ഷ്യ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഓർവൽ ലയണൽ അദ്ധ്യക്ഷത വഹിക്കും. മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസവും ആഗോള നിലവാരത്തിലുള്ള പരിശീലനവുമാണ് നാലായിരത്തിലധികം വിദ്യാർത്ഥികളെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. CA, ACCA, CMA USA, CMA INDIA, C.S തുടങ്ങിയ കോഴ്‌സുകൾ പാസായ വിദ്യാർത്ഥികൾക്കുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്യും. 2025-26 അദ്ധ്യയന വർഷത്തിൽ ദേശീയ-ആഗോള തലങ്ങളിൽ 54 റാങ്കുകൾ കരസ്ഥമാക്കിയ ലക്ഷ്യയുടെ വിദ്യാർത്ഥികളെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും.

എം.കെ. രാഘവൻ എം.പി, കോഴിക്കോട് നോർത്ത് എം.എൽ.എ അഡ്വ. ജയന്ത്, ഐഐസി ലക്ഷ്യ ഡയറക്ടർ അർജുൻ മോഹൻ, സി.ഒ.ഒ സജേഷ് നമ്പ്യാർ, വി.പി അവിനാഷ് കുളൂർ, സെൻട്രൽ കേരള ജനറൽ മാനേജർ നയന മാത്യു, നോർത്ത് കേരള ജനറൽ മാനേജർ ഹനീസ ഹബീബ്, സൗത്ത് കേരള ജനറൽ മാനേജർ ഇയാസ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360