SignIn
Kerala Kaumudi Online
Saturday, 25 July 2026 1.50 AM IST

ബഹിരാകാശ നിക്ഷേപത്തിന് കരട് നയമൊരുക്കും: മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

investment

തിരുവനന്തപുരം: ബഹിരാകാശ വ്യവസായത്തിൽ കൂടുതൽ സംരംഭങ്ങളെ സംസ്ഥാനത്തേക്ക് കൊണ്ടുവരുമെന്ന് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌പെയ്സ് വ്യവസായ നിക്ഷേപവുമായി ബന്ധപ്പെട്ട കൺസൾട്ടേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ പുതിയ ബഹിരാകാശ വ്യവസായ നയത്തിന്റെ കരട് ഉടൻ പുറത്തിറക്കും. വിദഗ്ദരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കും. നിക്ഷേപകർക്ക് എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

സ്‌പെയിസ് ഇക്കോണമി മിഷന്റെ പുതിയ പദ്ധതികൾ സ്പെയ്സ് പാർക്ക് സി.ഇ.ഒ.ജി.ലെവിൻ അവതരിപ്പിച്ചു. ഐ.ടി. വകുപ്പ് സെക്രട്ടറി ശ്രീറാം സംബശിവറാവു, വി.എസ്.എസ്.സി.ഡയറക്ടർ ഡോ. യു പി രാജീവ്, എൽ.പി.എസ്.സി.ഡയറക്ടർ ഡോ.എൻ ജയൻ, ഐ.ഐ.എസ്.യു.ഡയറക്ടർ ജോജി ചാമൻ, ഐ.ഐ.എസ്.ടി വൈസ് ചാൻസലർ പ്രൊഫ. ദീപങ്കർ ബാനർജി, ബി.എ.ടി.എൽ. എം.ഡി ഡോ. എം .അറുമുഖം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUNJALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360