
കൊച്ചി: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച പീപ്പിൾസ് അർബൻ ബാങ്കിന്റെ തോപ്പുംപടി ശാഖയുടെ ഉദ്ഘാടനം ചെയർമാൻ ടി. സി. ഷിബു നിർവഹിച്ചു. കൊച്ചി ബി.ഒ.ടി മാർക്കറ്റിന് സമീപം ആമ്പൽ ബിൽഡിംഗിലെ, താഴത്തെ നിലയിലാണ് പൂർണമായും സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എ.ടി.എം സൗകര്യത്തോടെയുള്ള പുതിയ ശാഖ. കൊച്ചി മേഖലയിലെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാകും. ഉദ്ഘാടന ചടങ്ങിൽ മുൻ എം.എൽ.എ കെ.ജെ മാക്സി, എം.എം ഫ്രാൻസിസ്, വൈസ് ചെയർമാൻ സോജൻ ആന്റണി, ബി.ഒ.എം ചെയർമാൻ കെ കെ രാമചന്ദ്രൻ, കൗൺസിലർ ലവിത നെൽസൺ, മുൻ കൗൺസിലർ സോണി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |