SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.29 AM IST

ആദ്യഘട്ടം പൂർത്തിയാക്കി 'കോ-കേരള'

fl

സഹകരണ മേഖലയിലെ ആദ്യ വിമാന സർവീസ്

കോഴിക്കോട്: കേരളത്തിൽ ആഭ്യന്തര യാത്രകൾ കുറഞ്ഞ ചെലവിലും വേഗത്തിലും ലഭ്യമാക്കാൻ സഹകരണ മേഖലയിലെ വിമാന സർവീസായ 'കോ-കേരള' പദ്ധതിയുടെ ആദ്യഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തുന്ന രീതിയിലാണ് പദ്ധതിയെന്ന് എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടക്കത്തിൽ രണ്ട് വിമാനങ്ങൾ ലീസിനെടുത്ത് നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗലാപുരം, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളിലേക്ക് സർവീസുണ്ടാകും. മുഖ്യമന്ത്രി ചെയർമാനും സഹകരണ മന്ത്രി വൈസ് ചെയർമാനുമായുള്ള കമ്പനി രൂപീകരിച്ച് 200 സഹകരണ സംഘങ്ങൾ രണ്ടു കോടി രൂപ വീതം പങ്കാളിത്തം നേടും. അതിവേഗ ട്രെയിനുകളിലെ യാത്രാനിരക്കിന് സമാനമായി 'കോ-കേരള'യിൽ യാത്ര ചെയ്യാം. സർവീസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപുവരെ ഒഴിവുള്ള സീറ്റുകളിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാകും. ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമാകും. പദ്ധതിയിൽ നിക്ഷേപിക്കാൻ സഹകരണ സംഘങ്ങൾ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360