SignIn
Kerala Kaumudi Online
Monday, 20 July 2026 8.13 PM IST

ഇ.എസ് 350എച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ലെക്സസ്

lexus

കൊച്ചി: ലെക്സസ് ഇന്ത്യ എട്ടാം തലമുറ പ്രീമിയം സെഡാനായ ഇ.എസ് 350എച്ചിന്റെ ബുക്കിംഗ് ആരംഭിച്ചു. സെൽഫ്-ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായ ഇ.എസ് 350 എച്ച് എക്‌സ്‌ക്വിസിറ്റ്, ലക്ഷ്വറി എന്നീ രണ്ട് വേരിയന്റുകളിലാണ് ലഭ്യമാകുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ഈ മോഡൽ, കൂടുതൽ വിശാലമായ ഇന്റീരിയർ, 14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ മൾട്ടിമീഡിയ സിസ്റ്റം, പുതിയ ലെക്സസ് സേഫ്റ്റി സിസ്റ്റം+, മെച്ചപ്പെട്ട ഹൈബ്രിഡ് സാങ്കേതികവിദ്യ എന്നിവയോടെയാണ് എത്തുന്നത്. രാജ്യത്തെ എല്ലാ ലെക്‌സസ് ഗസ്റ്റ് എക്‌സ്‌പീരിയൻസ് സെന്ററുകളിലും ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു.

ആകർഷണം

2.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ-ഹൈബ്രിഡ് എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇ-സി.വി.ടി ഗിയർബോക്സുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനത്തിന് 244 എച്ച്.പി കരുത്ത് ഉത്പാദിപ്പിക്കാൻ കഴിയും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 7.7 സെക്കൻഡ് മതി.

വില

ഇ.എസ് 350എച്ച് എക്‌സ്‌ക്വിസിറ്റ്(എക്‌സ്ഷോറൂം)

66.10 ലക്ഷം രൂപ

ഇ.എസ് 350 ലക്ഷ്വറി(എക്?സ്ഷോറൂം)

71.80 ലക്ഷം രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LUXUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360