
കൊച്ചി: ക്രൂഡോയിൽ വില നൂറ് ഡോളർ കവിഞ്ഞ് കുതിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ കനത്ത തകർച്ച നേരിട്ടു. ബാങ്കിംഗ്, വാഹന, ഇന്ധന മേഖലകളിലെ കമ്പനികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. സെൻസെക്‌സ് 813 പോയിന്റ് നഷ്‌ടത്തോടെ 74,764.23ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 204 പോയിന്റ് തകർച്ച നേരിട്ട് 23,431.50ൽ അവസാനിച്ചു. യു.എസ് ഡോളർ കരുത്താർജിച്ചതോടെ വിദേശ നിക്ഷേപകർ വിപണിയിൽ നിന്ന് പിന്മാറിയതും വിപണിക്ക് തിരിച്ചടിയായി. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ ഓഹരി വിപണി നഷ്‌ടത്തിൽ നീങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |