SignIn
Kerala Kaumudi Online
Wednesday, 28 October 2026 1.46 AM IST

സിയാലിൽ രാജ്യാന്തര യാത്രക്കാർക്കും ഡിജിയാത്ര

cial

സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ വിമാനത്താവളം

നെടുമ്പാശേരി: അന്താരാഷ്ട്ര യാത്രക്കാർക്കായി ഡിജിയാത്രാ സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). ഇന്നലെ മാലദ്വീപിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തവരാണ് ആദ്യമായി ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്.

ഇ-പാസ്‌പോർട്ടുകളും മുഖം തിരിച്ചറിയുന്ന ബയോമെട്രിക് സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയാണ് സംവിധാനം പ്രവർത്തിക്കുന്നത്. തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് മാത്രമായി പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. യാത്രക്കാരുടെ തിരിച്ചറിയൽ ഉറപ്പാക്കുന്നതിനൊപ്പം ടെർമിനൽ പ്രവേശനം, സുരക്ഷാ പരിശോധന തുടങ്ങിയ ഘട്ടങ്ങളിൽ രേഖകൾ പരിശോധിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

2023 ഓഗസ്റ്റ് 15ന് സിയാലിൽ ആഭ്യന്തര യാത്രക്കാർക്കായി ഡിജിയാത്ര ആരംഭിച്ചിരുന്നു. നിലവിൽ ആഭ്യന്തര യാത്രക്കാരിൽ മൂന്നിലൊരാൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. സിയാലിന്റെ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ വിഭാഗം തദ്ദേശീയമായി വികസിപ്പിച്ച ഇ-ബോർഡിംഗ് സോഫ്റ്റ്‌വെയറാണ് സംവിധാനത്തിന്റെ അടിസ്ഥാനം.

കൺസൾട്ടൻസി സേവനങ്ങൾ വ്യാപിപ്പിക്കും

സ്വന്തം പ്രവർത്തനങ്ങൾക്കായി വികസിപ്പിച്ച സോഫ്റ്റ്‌വെയറുകളും അനുബന്ധ സാങ്കേതികവിദ്യകളും മറ്റ് വിമാനത്താവളങ്ങൾക്കും ലഭ്യമാക്കാൻ സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്സ്പെർട്ട് സർവീസസ് വഴി നടപടി സ്വീകരിക്കുന്നുണ്ട്. വിമാനത്താവള വികസനം, പ്രവർത്തനം, സാങ്കേതികവിദ്യ എന്നിവയിൽ സിയാൽ നേടിയ അനുഭവസമ്പത്ത് മറ്റ് വിമാനത്താവളങ്ങൾക്കും വ്യോമയാന മേഖലയിലെ സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

പശ്ചിമ ബംഗാളിലെ ദുർഗാപുർ വിമാനത്താവളമാണ് സിയാലിന്റെ കൺസൾട്ടൻസി സേവനങ്ങളുടെ ആദ്യ ഉപഭോക്താവ്. സ്വന്തം സാങ്കേതികവിദ്യകൾ മറ്റു വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പാണിത്.

യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം സാങ്കേതികവിദ്യയും വൈദഗ്ധ്യവും പങ്കുവയ്ക്കുന്നതിലൂടെ കൺസൾട്ടൻസി മേഖലയിലും സാന്നിദ്ധ്യം ശക്തമാക്കാനാണ് സിയാലിന്റെ നീക്കം.

എസ്. സുഹാസ്

മാനേജിംഗ് ഡയറക്ടർ

സിയാൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360