SignIn
Kerala Kaumudi Online
Tuesday, 30 June 2026 1.50 AM IST

മുതല്‍മുടക്ക് 700 കോടി രൂപ, വരുന്നു വന്‍കിട എത്തനോള്‍ പ്ലാന്റ്

ethanol
പ്രതീകാത്മക ചിത്രം

പ്രാജുമായി കൈകോര്‍ത്ത് സെന്‍ട്രിയല്‍

കൊച്ചി: ഇന്ത്യയുടെ ഹരിത ഊര്‍ജ മേഖലയിലും എത്തനോള്‍ ഉത്പാദനത്തിലും നിര്‍ണായക ചുവടുവെപ്പായി ഗോവയില്‍ 700 കോടി രൂപയുടെ വന്‍കിട ധാന്യ അധിഷ്ഠിത എത്തനോള്‍ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നു. രാജ്യത്തെ പ്രമുഖ ബയോഎനര്‍ജി എഞ്ചിനീയറിംഗ് സ്ഥാപനമായ പ്രാജ് ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക സഹകരണത്തോടെയാണ് സെന്‍ട്രിയല്‍ ബയോഫ്യുവല്‍സ് പദ്ധതി നടപ്പാക്കുന്നത്.


ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ധാന്യ അധിഷ്ഠിത എത്തനോള്‍ പദ്ധതികളിലൊന്നാണിത്. ഗോവയിലെ ബിച്ചോലിം താലൂക്കിലെ നവേലിമില്‍ സ്ഥാപിക്കുന്ന എത്തനോള്‍ ബ്ലെന്‍ഡിംഗ് പദ്ധതി ഇന്ത്യയുടെ ഊര്‍ജ സ്വയംപര്യാപ്തതയില്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് സെന്‍ട്രിയല്‍ ബയോഫ്യുവല്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ പ്രവീണ്‍ ഗോപകുമാര്‍ പറഞ്ഞു.


പുനരുപയോഗ ഊര്‍ജ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനുള്ള സെന്‍ട്രിയല്‍ ബയോഫ്യുവല്‍സിന്റെ ദര്‍ശനവും, ബയോഫ്യുവല്‍ സാങ്കേതികവിദ്യ, പ്രോസസ് എഞ്ചിനീയറിംഗ്, സുസ്ഥിര വ്യവസായ പരിഹാരങ്ങള്‍ എന്നിവയിലുള്ള പ്രാജ് ഇന്‍ഡസ്ട്രീസിന്റെ ആഗോള വൈദഗ്ധ്യവും ഈ പങ്കാളിത്തത്തിലൂടെ ഒന്നിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, ETHANOL PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360