SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.58 PM IST

ഇന്ത്യയെ തൊടാൻ ശത്രുക്കളുടെ മുട്ടുവിറയ്ക്കും; 1000 കിലോമീറ്റർ സഞ്ചരിച്ച് തകർക്കും, എന്താണ് വൺവേ ആറ്റാക്ക് ഡ്രോൺ?

drone-
കെഎഎൽ-വൺ വേ അറ്റാക്ക് ഡ്രോൺ

ജയ്സാൽമർ: ദീർഘദൂര ആളില്ലാ ആക്രമണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായക ചുവടുവയ്പ്പുമായി ഇന്ത്യ. തദ്ദേശീയമായി വികസിപ്പിച്ച കെഎഎൽ-വൺ വേ അറ്റാക്ക് ഡ്രോണിന്റെ പരീക്ഷണം രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ വിജയകരമായി നടത്തി. നോയി‌ഡ ആസ്ഥാനമായ പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ ഐജി ഡിഫൻസാണ് ഡ്രോൺ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചത്.

വാഹനത്തിൽ ഘടിപ്പിച്ച ലോഞ്ച് പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ഡ്രോൺ പരീക്ഷണത്തിന് വിക്ഷേപിച്ചത്. ഡ്രോണിന്റെ എയർഫ്രെയിം, പ്രൊപ്പൽഷൻ, ഏവിയോണിക്സ്, നാവിഗേഷൻ, മിഷൻ സംവിധാനങ്ങൾ എന്നിവയുടെ ഏകീകരണം പരീക്ഷണത്തിലൂടെ വിജയകരമായി പരിശോധിച്ചതായി കമ്പനി അറിയിച്ചു.

കമ്പനിയുടെ കണക്കുകൾ പ്രകാരം കെഎഎൽ ഡ്രോണിന് 1,000 കിലോമീറ്റർ വരെ ദൂരപരിധിയും ഏഴ് മുതൽ എട്ട് മണിക്കൂർ വരെ പറക്കാനുള്ള ശേഷിയും ഉണ്ട്. പരമാവധി 50 കിലോഗ്രാം വരെ ഭാരം വഹിക്കാനും സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്റർ വരെ ഉയരത്തിൽ പ്രവർത്തിക്കാനും കഴിയുമെന്നാണ് ഐജി ഡിഫൻസിന്റെ അവകാശവാദം. എന്നാൽ പൊഖ്റാനിൽ നടത്തിയ പരീക്ഷണത്തിൽ ഡ്രോൺ എത്ര ദൂരം പറന്നുവെന്നോ എത്ര സമയം പറന്നുവെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. ലക്ഷ്യത്തെ ആക്രമിക്കുന്ന സമയത്ത് എത്രത്തോളം ഭാരമാണ് ഡ്രോണിൽ ഉൾക്കൊള്ളിച്ചതെന്ന വിവരവും പുറത്തുവന്നിട്ടില്ല.

എന്താണ് ‘വൺ-വേ അറ്റാക്ക് ഡ്രോൺ’?​

ഒരു ദിശയിലേക്കുള്ള ആക്രമണ ദൗത്യങ്ങൾക്കായി രൂപകല്പന ചെയ്ത ആളില്ലാ വിമാനങ്ങളെയാണ് വൺ വേ അറ്റാക്ക് ഡ്രോണുകൾ എന്ന് വിളിക്കുന്നത്. റഡാർ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ഇത് ക്രമീകരിക്കാനാകുമെന്നും കമ്പനി വ്യക്തമാക്കുന്നു. മൾട്ടി ബാൻഡ് ആഗോള നാവിഗേഷൻ ഉപഗ്രഹ സംവിധാനം. ഇനർഷ്യൽ നാവിഗേഷൻ സിസ്റ്റം എന്നിവ സംയോജിപ്പിച്ചാണ് കെഎഎൽ നിർമിച്ചിരിക്കുന്നത്. ഇതുവഴി നിശ്ചയിച്ച മിഷൻ പാതയിലൂടെ ഡ്രോണിന് സ്വയം പറക്കാൻ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.

വാഹനത്തിൽ ഘടിപ്പിച്ച ലോഞ്ച് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് ഡ്രോൺ വിന്യസിക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. അതായത്, സ്ഥിരമായി ലോഞ്ച് സൗകര്യങ്ങളെ മാത്രം ആശ്രയിക്കേണ്ട സാഹചര്യം ഇതിലൂടെ കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.

ദീർഘദൂര ആളില്ലാ ആക്രമണ സംവിധാനങ്ങളുടെ പ്രാധാന്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കെഎഎൽ ഡ്രോണിന്റെ പരീക്ഷണം നടത്തിയിരിക്കുന്നത്. തദ്ദേശീയമായി ഇത്തരം സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയിലെ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

English Summary

India successfully tested the indigenously developed KAL-One Way Attack Drone at Rajasthan's Pokhran Field Firing Range. Designed and developed by Noida-based IG Drones, this unmanned attack system marks a crucial step in India's long-range defense capabilities. The test verified its integrated systems, aiming to bolster the nation's self-reliance in advanced defense technology.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NDIA KAL DRONE, KAL ONE WAY ATTACK DRONE, 1000 KM DRONE, INDIA DEFENCE TECHNOLOGY, POKHRAN DRONE TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360