ലണ്ടൻ: ഗാന, നൃത്ത, നാടക സംഗീത പരിപാടികളുമായി ലണ്ടനിലെ ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദ യുകെ ഓണം ആഘോഷിച്ചു. ബാർകിംഗ് ഈസ്റ്റ്ബറി കമ്യൂണിറ്റി സ്കൂളായിരുന്നു വേദി. SNGM ഗുരുപ്രഭയുടെ തിരുവാതിര, സുംബ ടീമിന്റെ ഫ്യൂഷൻ, മേഘ്നയും സ്നേഹയും അവതരിപ്പിച്ച ബോളിവുഡ് ഡാൻസ്, മുദ്രയുടെ സെമി ക്ലാസിക്കൽ ഡാൻസ്, സുഷമ സുരേഷ്ബാബുവിന്റെ ഭരതനാട്യം, ജയ രവീന്ദ്രൻ ഡാൻസ് അക്കാദമിയുടെ നൃത്തം, തുടങ്ങിയ നൃത്ത പരിപാടികളും ഗുരുമേളത്തിന്റെ ചെണ്ടമേളം, ക്രിസ് അവതരിപ്പിച്ച വയലിൻ വാദ്യം, SNGM മ്യൂസിക്ക് സ്കൂൾ അവതരിപ്പിച്ച സംഗീത പരിപാടികൾ തുടങ്ങിയവ സംഗീത വിഭാഗത്തിലും ഗുരു ജയന്തി പരിപാടികളിൽ മികവുറ്റു നിന്നു. ഈ വർഷത്തെ ഏറ്റവും നല്ല GCSE പരീക്ഷാ വിജയിക്കുള്ള അവാർഡ് ഇഷാൻ വിജയ് നേടി.
ഗുരു മിഷൻ പ്രസിഡന്റ് ബൈജു ശാന്തശീലൻ സ്വാഗതം ആശംസിച്ചു. സോഷ്യൽ സെക്യൂരിറ്റി, ഇക്വാലിറ്റി മന്ത്രിയും ഗുരു മിഷന്റെ പാട്രനുമായ സ്റ്റീഫൻ ടിംസ് എംപി മുഖ്യ പ്രഭാഷണം നടത്തി. ഡോ അലക്സ് ഗാത്, ഗുരു ജയന്തി കൺവീനർ ഗംഗാധരൻ സുരേഷ്കുമാർ എന്നിവർ സദസിനെ അഭിസംബോധന ചെയ്തു. സെക്രട്ടറി പ്രവീൺ വിജയ് കൃതജ്ഞത പറഞ്ഞു.
Sree Narayana Guru Mission of the UK celebrated Onam with diverse cultural programs at Barking Eastbury Community School in London. The event featured various dance performances, including Thiruvathira, Bollywood, and Bharatanatyam, alongside traditional Chendamelam and musical acts. Ishaan Vijay received the award for best GCSE exam results. Dignitaries like MP Stephen Timms, Minister for Social Security and Equality, addressed the gathering.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |