SignIn
Kerala Kaumudi Online
Friday, 05 June 2026 2.34 PM IST

സൗജന്യ ഭക്ഷണം ലഭിക്കാൻ പുതിയ ട്രിക്ക്; മുടി പിഴുതെടുത്ത് പ്ലേറ്റിലിട്ടു, സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞത് കൂടുതൽ തട്ടിപ്പ്

cctv-footage

ലണ്ടൻ: ഹോട്ടിലിലെത്തുന്ന കസ്റ്റമറിന് വൃത്തിഹീനവും പഴകിയതുമായ ഭക്ഷണം നൽകുന്ന സംഭവങ്ങൾ ധാരാളം കേൾക്കാറുണ്ട്. എന്നാൽ, സൗജന്യ ഭക്ഷണം ലഭിക്കുന്നതിനായി സ്വന്തം ഭക്ഷണത്തിലേക്ക് മുടി പിഴുതിട്ട ഒരു യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലണ്ടൻ നഗരത്തിലെ ഒരു റെസ്റ്റോറന്റിലാണ് സംഭവം നടന്നത്.

ദൃശ്യങ്ങളിൽ, തന്റെ കുടുംബത്തോടൊപ്പം റെസ്റ്റോറന്റിലെത്തിയ യുവതി തന്റെ തലയിൽ നിന്ന് മുടി പിഴുതെടുത്ത് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൽ വയ്ക്കുന്നത് കാണാം. തുടർന്ന് റെസ്റ്റോറന്റിലെ ഒരു ജീവനക്കാരനെ വിളിച്ച് പകരം വിഭവം ആവശ്യപ്പെടുന്നുണ്ട്. റെസ്റ്റോറന്റ് അധികൃതർ പറയുന്നതനുസരിച്ച്, ജീവനക്കാർ അവർക്ക് പുതിയ ഭക്ഷണം നൽകി. എന്നാൽ ആദ്യം നൽകിയ ഭക്ഷണത്തിന്റെ ഭൂരിഭാഗവും അവർ അതിനകംതന്നെ കഴിച്ചതിനാൽ രണ്ടാമത് നൽകിയ ഭക്ഷണം അവർ വീട്ടിലേക്ക് കൊണ്ടുപോയി.

കുടുംബം റെസ്റ്റോറന്റിൽ നിന്ന് പോയശേഷം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണെ മുടി എങ്ങനെ ഭക്ഷണത്തിലെത്തിയെന്ന് വ്യക്തമായത്. തുടർന്ന് റെസ്റ്റോറന്റ് അധികൃതർ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഭക്ഷണത്തിന് പുറമെ റെസ്റ്റോറന്റിൽ നിന്ന് ഒരു കുപ്പി കെച്ച് അപ്, ഒരു ഐസ്‌ക്രീം ബൗൾ, ടീസ്‌പൂൺ എന്നിവയും അടിച്ചുമാറ്റിയതായി കണ്ടെത്തിയെന്നും റെസ്റ്റോറന്റ് ആരോപിച്ചു.

'എല്ലാവരും ഒരു നല്ല കുപ്പി ഹെയ്‌ൻസ് ആസ്വദിക്കുന്നതിൽ ഞങ്ങൾ അഭിനന്ദിക്കുന്നു. കൂടാതെ ഒരു സ്റ്റെയിൻലെസ് സ്‌പൂണിന്റെ നിഷേധിക്കാനാകാത്ത ആകർഷണം ഞങ്ങൾ മനസിലാക്കുന്നു. എന്നാൽ ഈ ഇനങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുന്ന സാധനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഞങ്ങൾ ഉപഭോക്താക്കളെ സൗമ്യമായി ഓർമ്മിപ്പിക്കുന്നു'- റെസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കൂടാതെ ക്ഷമയോടെയും സംയമനത്തോടെയും സാഹചര്യം കൈകാര്യം ചെയ്‌ത തങ്ങളുടെ ജീവനക്കാരെ അവർ അഭിനന്ദിക്കുകയും ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, EUROPE, EUROPE NEWS, FREE FOOD, FRAUD, CCTV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360