തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ അസിസ്റ്റൻഡ് ടെന്നി ജോപ്പന് ആശ്വാസം. പ്രതിപ്പട്ടികയിൽ നിന്ന് ടെന്നി ജോപ്പനെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടെന്നി ജോപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് ഉത്തരവ്.
മല്ലേലിൽ ശ്രീധരൻ നായർ ജോപ്പനെതിരെ നൽകിയ കേസാണിത്. കേസിലെ മൂന്നാം പ്രതിയായിരുന്നു ടെന്നി ജോപ്പൻ. സരിത നായർക്ക് പണം നൽകാൻ ജോപ്പൻ സമ്മർദ്ദം ചെലുത്തിയെന്ന ശ്രീധരൻ നായരുടെ മൊഴിപ്രകാരമാണ് ജോപ്പനെ പ്രതിചേർത്തത്. സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന ഏക അറസ്റ്റ് ജോപ്പന്റേതായിരുന്നു.
കേസിൽ ടെന്നി ജോപ്പനെതിരെയുള്ള തുടർനടപടിയുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് ശ്രീധരൻ നായർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കേസ് കോടതിക്ക് പുറത്ത് പരിഹരിച്ചതായും കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപ്പട്ടികയിൽ നിന്ന് ജോപ്പനെ ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി വിധി ഉമ്മൻ ചാണ്ടിയ്ക്ക് സമർപ്പിക്കുന്നുവെന്ന് ടെന്നി ജോപ്പൻ പ്രതികരിച്ചു. ദൈവത്തിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടി തന്നെ ഉപ്രദവിച്ചുവെന്നും 13 വർഷമായി താനും കുടുംബവും അനുഭവിച്ച വേദനയ്ക്ക് പരിഹാരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശത്രുക്കൾ പുറത്തല്ല ഉള്ളിൽതന്നെയായിരുന്നുവെന്ന് പറഞ്ഞ ജോപ്പൻ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഐജി ഹേമചന്ദ്രൻ തന്റെ മുഖത്തടിച്ചുവെന്നും ആരോപിച്ചു.
The Kerala High Court has allowed the removal of Tenny Joppan, former personal assistant to ex-CM Oommen Chandy, from the accused list in a solar financial fraud case. Joppan was the third accused in a case filed by Mallelil Sreedharan. Sreedharan Nair later informed the court of an out-of-court settlement and stated he no longer wished to pursue the case against Joppan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |