ബ്രസൽസ്: പശ്ചിമ യൂറോപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ മാസമെന്ന റെക്കോർഡാണ് ഇക്കഴിഞ്ഞ ജൂണിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തിൽ യൂറോപ്പ് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ചൂടിനാണ് സാക്ഷ്യം വഹിച്ചത്. യൂറോപ്യൻ യൂണിയന്റെ കോപ്പർണിക്കസ് കാലാവസ്ഥാ വ്യതിയാന നിരീക്ഷണ കേന്ദ്രമാണ് ജൂൺ മാസത്തെ റെക്കോർഡ് താപനില പുറത്തുവിട്ടത്.
ജൂൺ അവസാനത്തോടെ യൂറോപ്പിലുടനീളം വീശിയ അതിശക്തമായ ഉഷ്ണതരംഗമാണ് റെക്കോർഡ് താപനിലയ്ക്ക് കാരണമായത്. ഫ്രാൻസ്, സ്‌പെയിൻ, ബെൽജിയം, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ താപനില സാധാരണയെക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസിലേറെ ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. നിരവധി പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു.
കടുത്ത ചൂടിനെത്തുടർന്ന് യൂറോപ്പ് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടായത്. മിക്ക ദിവസങ്ങളിലും സ്കൂളുകളും ഓഫീസുകളും അടച്ചിടുന്ന സാഹചര്യമുണ്ടായി. റോഡുകളിലെ ടാർ ഉരുകുകയും റെയിൽവെ ട്രാക്കുകളിലെ കമ്പികൾ വളയുകയും ചെയ്തു.
ചൂട് സഹിക്കാനാകാതെ 60 വയസിന് മുകളിലുള്ളവർ കടുത്ത സമ്മർദ്ദത്തിലാകുന്നതും ആരോഗ്യപ്രശനങ്ങൾ കൂടുന്നതും ചിലർ മരിക്കുന്നതും യൂറോപ്യൻ രാജ്യങ്ങളിൽ പതിവ് കാഴ്ചയായി. ഫ്രാൻസ്, ബെൽജിയം, സ്‌പെയിൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ 4,700-ലധികം അധിക മരണങ്ങൾ ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജർമ്മനിയിൽ മരണനിരക്ക് അയ്യായിരത്തിന് മുകളിൽ പോയതായും കണക്കുകൾ സൂചിപ്പിക്കുന്നു.
കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം അതിതീവ്ര ഉഷ്ണതരംഗത്തിന് പ്രധാന കാരണമെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. സമുദ്രോപരിതല താപനിലയും വലിയ തോതിൽ വർദ്ധിച്ചതോടെ കാട്ടുതീ, വരൾച്ച, ജലക്ഷാമം തുടങ്ങിയ പ്രതിസന്ധികളും കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
Western Europe recorded its hottest June on record, according to the European Union's Copernicus Climate Change Service. An intense heatwave pushed temperatures more than 3°C above average in countries such as France, Spain, Belgium, and the Netherlands, with many areas exceeding 40°C. The extreme heat disrupted daily life by forcing school and office closures, damaging roads and railway tracks, and causing severe health impacts.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |