SignIn
Kerala Kaumudi Online
Wednesday, 08 July 2026 10.07 PM IST

അര്‍ജന്റീന ഫൈനലിലെത്തിയാല്‍ കടയില്‍ വരുന്നവര്‍ക്കെല്ലാം ഒരു കിലോ ഏത്തപ്പഴം; ഫൈനല്‍ ദിവസം ഫ്രീ ബിരിയാണിയും

vk-sabu
വികെ സാബുവിന്റെ പലചരക്ക് കട

കൊച്ചി: ലോകമെങ്ങും ഫുട്‌ബോള്‍ ആവേശത്തിലാണ്, ഇങ്ങ് കേരളത്തിലും അത് പ്രകടമാണ്. ലോകചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് വലിയ ആരാധകരുമുണ്ട് കേരളത്തില്‍. ഇഷ്ട ടീമിന്റെ മത്സരത്തിന് പന്തയം വയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നമ്മുടെ നാട്ടില്‍ കാലങ്ങളായി അരങ്ങേറുന്നതുമാണ്. ഇപ്പോഴിതാ തന്റെ ഇഷ്ട ടീമായ അര്‍ജന്റീന ഫൈനലില്‍ എത്തിയാല്‍ നാട്ടുകാര്‍ക്കായി വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പലചരക്ക് കട നടത്തുന്ന വി.കെ സാബു.

പെരുമ്പാവൂരിനടുത്ത് ഒക്കല്‍ കല്ലറയ്ക്കമാലിയിലാണ് വി.കെ സാബുവിന്റെ പലചരക്ക് കട. പത്ത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ കടയ്ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പെയിന്റ് പോലും അര്‍ജന്റീനയുടെ ദേശീയപതാകയുമായും ഫുട്‌ബോള്‍ ജേഴ്‌സിയുമായും സാമ്യമുള്ള നീലയും വെള്ളയും നിറമാണ്. അവിടം കൊണ്ടും തീര്‍ന്നില്ല സാബുവിന്റെ ആരാധന. ഈ ലോകകപ്പില്‍ അര്‍ജന്റീന ഫൈനലിന് യോഗ്യത നേടിയാല്‍ തന്റെ കടയില്‍ സാധനം വാങ്ങാനെത്തുന്നവര്‍ക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചു.

വി.കെ.സാബു(50). സുഹൃത്ത് ഡിന്‍സ് ഡേവിസും(43) ചേര്‍ന്നാണ് കടയുടെ മുന്‍ ഭാഗം അര്‍ജന്റീനയുടെ കൊടിയുടെ നിറം അടിച്ചത്. സാബുവിന്റെ മകന്‍ സാമുവല്‍ സാബുവും ഡിന്‍സിന്റെ മകന്‍ ഏബല്‍ ഡിന്‍സും കടുത്ത അര്‍ജന്റീന ആരാധകരാണ്. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മുതല്‍ കടയ്ക്കു സമീപം ബിഗ് സ്‌ക്രീന്‍ സ്ഥാപിക്കുമെന്നും നേരത്തെ വാഗ്ദാനം നല്‍കിയിരുന്നു.

ഫൈനല്‍ ദിവസം കളി കാണാനെത്തുന്നവര്‍ക്ക് സൗജന്യമായി ബിരിയാണിയും നല്‍കും. കേറ്ററിങ് സ്ഥാപനം നടത്തുകയാണ് ഡിന്‍സ് ഡേവിസ്. ' അര്‍ജന്റീന ഫൈനല്‍ കളിക്കുന്ന ദിവസം കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് ഒരു കിലോഗ്രാം ഏത്തപ്പഴം ഫ്രീ'.- സാബു പറയുന്നു.

English Summary

argentina supporter in kerala who runs provisional store announces freebies for customser

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA, FOOTBALL TEAM, VK SABU, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360