SignIn
Kerala Kaumudi Online
Wednesday, 08 July 2026 12.50 PM IST

'അർജന്റീന നേടിയത് അർഹതയില്ലാത്ത ജയം, മെസിയെ ലോകകപ്പിൽ നിലനിർത്താൻ അവർ ആഗ്രഹിക്കുന്നുണ്ടാകാം'

egypt-coach-hossam-hassan
ഈജിപ്ത് പരിശീലകൻ ഹസൻ മത്സരത്തിനിടെ റഫറിയോട് ദേഷ്യത്തിൽ സംസാരിക്കുന്നു

അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫയ്ക്കെതിരെ ഗുരുതര വിമർശനങ്ങളുമായി ഈജിപ്ത് മുഖ്യ പരിശീലകൻ ഹൊസാം ഹസൻ. ലയണൽ മെസിയെയും സംഘത്തിനെയും ലോകകപ്പിൽ നിലനിർത്താനുള്ള നീതിക്കെതിരായ നീക്കങ്ങളാണ് ഫിഫ നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

അറ്റ്‌ലാന്റയിൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയ ഈജിപ്തിനെ പിന്നിലാക്കി മൂന്ന് ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. അവസാന മിനിട്ടുകളിൽ ക്രിസ്റ്റ്യൻ റൊമേറോ, ലയണൽ മെസി, എൻസോ ഫെർണാണ്ടസ് എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് ക്വാർട്ടർ പ്രവേശനം സാദ്ധ്യമാക്കിയത്.

എന്നാൽ, മത്സരശേഷം മാദ്ധ്യമങ്ങളെ കണ്ട ഈജിപ്ത് മുഖ്യ പരിശീലകൻ ഹൊസാം ഹസൻ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. തന്റെ ടീം നിലവിലെ ലോക ചാമ്പ്യന്മാരെക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ മത്സരത്തിലെ റഫറിയിംഗ് പൂർണമായും അർജന്റീനയ്ക്ക് അനുകൂലമായിരുന്നു. ചില ബാഹ്യ ശക്തികളുടെ സ്വീധീനമാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്.

'ഒരുപക്ഷേ അർജന്റീനയും മെസിയും ലോകകപ്പിൽ തുടരണമെന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടാകാം. ഞങ്ങൾക്ക് അർഹിച്ച നീതി ലഭിച്ചില്ല. ജീവിതം അനിതീ നിറഞ്ഞതാണെന്നറിയാം, എന്നാൽ കായികരംഗത്തും എന്തുകൊണ്ടാണ് നീതിയില്ലാത്തത്?'-ഹസൻ ചോദിച്ചു. തന്റെ കളിക്കാർക്ക് അർഹമായ ബഹുമാനം ലഭിച്ചില്ലെന്ന് ആവർത്തിച്ച് പറഞ്ഞുകൊണ്ട് ഈജിപ്ത് പരിശീലകൻ പത്രസമ്മേളനത്തിനിടെ ഓഫീസിലേക്ക് മടങ്ങുകയായിരുന്നു.

മത്സരത്തിൽ റഫറി ഫ്രാൻസ്വ ലെറ്റെക്സിയറുടെ പല തീരുമാനങ്ങളും ഈജിപ്തിനെ പ്രകോപിപ്പിച്ചിരുന്നു. ഈജിപ്ത് രണ്ട് ഗോൾ നേടി മുന്നേറുന്നതിനിടെ വാർ ഇടപെടലിലൂടെ ആദ്യ ഗോൾ റദ്ദാക്കിയത് വലിയ ചർച്ചയായിരുന്നു. പെനാൽറ്റി ബോക്സിൽവച്ച് മുഹമ്മദ് സലായെ ഫൗൾ ചെയ്തിട്ടും ഈജിപ്തിന് പെനാൽറ്റി അനുവദിക്കാത്തതും കടുത്ത അതൃപ്തിയുണ്ടാക്കി.

ഇഞ്ചുറി ടൈമിലാണ് എൻസോ ഫെർണാണ്ടസ് അർജന്റീനയക്ക് വേണ്ടി വിജയഗോൾ നേടിയത്. ഇതിന് തൊട്ടുമുമ്പ് ഈജിപ്ത് താരം ഹംദി ഫാത്തിയുടെ ജേഴ്സി അലക്സിസ് മാക് അലിസ്റ്റർ വലിച്ചുകീറിയതിനെതിരെ റഫറി പ്രതികരിക്കുകയോ, വാർ പരിശോധന ഉണ്ടാവുകയോ ചെയ്തിലെന്നും ഹൊസാം ഹസൻ വിമർശിച്ചു. അർജന്റീന അർഹിക്കാത്ത വിജയമാണ് നേടിയതെന്നും മത്സരം കഴിഞ്ഞയുടൻ താൻ റഫറിയോട് ഇക്കാര്യം നേരിട്ട് അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു. താൻ നാട്ടിലേക്ക് മടങ്ങുകയാണെന്നും ഇനിയുള്ള ലോകക്കപ്പ് മത്സരങ്ങൾ കാണില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു തരത്തിലുള്ള നീതിയും പുലർത്താത്ത ഫിഫയ്ക്കെതിരെയുള്ള തന്റെ പ്രതിഷേധമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

English Summary

Egypt head coach Hossam Hassan launched a scathing attack on FIFA after his side's dramatic 3-2 defeat to defending champions Argentina in the FIFA World Cup. Hassan alleged that match officials favored Argentina and suggested FIFA wanted Lionel Messi and his team to remain in the tournament.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EGYPT COACH HASSAN, FIFA ARGENTINA CONTROVERSY, ARGENTINA FAVORITISM, EGYPT VS ARGENTINA, HASSAN ARGENTINA BIAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360