SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.11 AM IST

ഇരട്ട ഗോൾ മുഴക്കം

mbappe

ഡാലസ് / ഫിലാഡൽഫിയ: ഇരട്ടഗോളുകളുമായി ലയണൽ മെസി ലോകകപ്പ് ചരിത്രത്തിലെ വലിയ ഗോൾ വേട്ടക്കാരനായ രാത്രി, ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും നോർവേയുടെ എർലിംഗ് ഹാലാൻഡും സെനഗലിന്റെ ഇസ്മയില സാറും ഇരട്ട ഗോളുകൾക്ക് ഉടമായി. ഓസ്ട്രിയയെ 2-0ത്തിന് തോൽപ്പിച്ച മത്സരത്തിലാണ് മെസി 18 ലോകകപ്പ് ഗോളുകൾ തികച്ച് ചരിത്രമെഴുതിയത്. 16 ഗോളുകൾ നേടിയ മിറോസ്ളാവ് ക്ളോസെയെയാണ് മറികടന്നത്. നിലവിലെ ചാമ്പ്യൻസായ അർജന്റീന രണ്ടാംറൗണ്ടിലുമെത്തി.

എംബാപ്പെയുടെ ഇരട്ടഗോളുകളും ഒസ്മാനെ ഡെംബലെയുടെ ഗോളും ചേർത്ത് ഫ്രാൻസ് ഇറാഖിനെ 3-0ത്തിന് തകർത്തു. ലോകകപ്പുകളിലെ ഗോൾ നേട്ടം 16 ആയി ഉയർത്തി എംബാപ്പെ ക്ളോസെയ്ക്ക് ഒപ്പമെത്തി. സെനഗലിനെ 3-2ന് തോൽപ്പിച്ച മത്സരത്തിലായിരുന്നു ഹാലാൻഡിന്റെ ഇരട്ട ഗോളുകൾ. സെനഗലിന്റെ രണ്ടുഗോളുകളും നേടിയത് ഇസ്മയില സാറാണ്. അരങ്ങേറ്റക്കാരായ ജോർദാൻ അൾജീരിയയ്ക്ക് എതിരെ ആദ്യപകുതിയിൽ മുന്നിട്ടുനിന്നശേഷം 2-1ന് കീഴടങ്ങി.

 ഇന്നെങ്കിലും തഹ്‌സീനുണ്ടോ ?

ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തിനായി ഖത്തർ ഇന്ന് ബോസ്നിയയ്ക്ക് എതിരെ ബൂട്ടുകെട്ടുമ്പോൾ മലയാളി താരം തഹ്സീന് ലോകകപ്പിൽ കളിക്കാൻ അവസരം ലഭിക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകർ. ആദ്യ മത്സരത്തിൽ സ്വിസ് ടീമിനോട് 1-1ന് സമനിലയിലായ ഖത്തർ രണ്ടാം മത്സരത്തിൽ കാനഡയോട് 6-0ത്തിനാണ് തോറ്റത്. രാത്രി 12.30നാണ് ഖത്തറിന്റെ കളി. വെളുപ്പിന് 3.30ന് ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തിൽ ബ്രസീൽ സ്കോട്ട്‌ലാൻഡിനെ നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360