SignIn
Kerala Kaumudi Online
Sunday, 14 June 2026 5.08 AM IST

ഖത്തറിന് സമനില, തഹ്‌സിൻ കളിച്ചില്ല

gfh

സാന്റ ക്ലാര: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ അവസാന നിമിഷം (90+5) ബൗവാലെം ഖൗഖി നേടിയ ഗോളിൽ സ്വിറ്റ്‌സർലാൻഡിനെതിരെ ചരിത്ര സമനില സ്വന്തമാക്കി ഖത്തർ (1-1).

17-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ബ്രീൽ എംബോളോയാണ് സ്വിറ്റ്‌സർലാൻഡിനായി സ്കോർ ചെയ്തത്. സേവുകളുമായി കളം നിറഞ്ഞ ഗോളി മഹമ്മൂദ് അബുനാദയാണ് ഖത്തറിന്റെ വിജയ ശില്പി.

അതേസമയം ഖത്തർ ടീമിൽ അംഗമായിരുന്ന കണ്ണൂരുകാരൻ തഹ്‌സിൻ മുഹമ്മദ് ജംഷീദിന് പക്ഷേ ഇന്നലെ കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. ഫിഫ ലോകകപ്പിൽ ആദ്യമായി |ഒരു മലയാളി പന്തു തട്ടുന്നത് കാണാൻ ഉറക്കമൊഴിച്ച് കളികണ്ട ആയിരക്കണക്കിന് മലയാളി ആരാധകർക്ക് അതൊരു നിരാശയായി. പകരക്കാരുടെ ബെഞ്ചിലായിരുന്ന താരത്തിന് രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലെങ്കിലും കോച്ച് ജുലെൻ ലൊപ്തേഗുയി അവസരം നൽകുമെന്ന് മലയാളി ആരാധകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഫുട്ബാൾ താരമായിരുന്ന കണ്ണൂരുകാരൻ ജംഷീദിന്റെയും വളപട്ടണം സ്വദേശി ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ. ഖത്തറിലാണ് തഹ്‌സിൻ ജനിച്ചതും വളർന്നതും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , FIFA WORLD CUP 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360