
ജർമ്മനിക്കെതിരെ ഗോളടിച്ച് ലോകകപ്പിലെ ഇത്തിരിക്കുഞ്ഞൻ രാജ്യം കുറോസോ
ജർമ്മനിയുടെ ജയം 7-1ന്
ഹൂസ്റ്റൺ : ഗോളുകൾ ഏഴെണ്ണം വഴങ്ങിയെങ്കിലെന്താ, ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരുടെ വല ഒരിക്കലെങ്കിലുമൊന്ന് കുലുക്കാൻ കഴിഞ്ഞതിന്റെ ആത്മഹർഷത്തിലാണ് കുറോസോയെന്ന കരീബിയൻ കുഞ്ഞൻരാജ്യം. ലോകകപ്പ് ഗ്രൂപ്പ് ഇയിലെ ആദ്യമത്സരത്തിൽ 7-1നാണ് ജർമ്മനി ഇന്നലെ കുറോസോയെ തോൽപ്പിച്ചത്.
മത്സരത്തിന്റെ ആറാം മിനിട്ടിൽ ഫെലിക്സ് എൻമേച്ചയിലൂടെ ജർമ്മനി മുന്നിലെത്തിയപ്പോൾ 21-ാം മിനിട്ടിൽ ലിവാനോ കൊമനേൻസിയയിലൂടെയാണ് കുറാസോ ചരിത്രം കുറിച്ച ഗോൾ നേടിയത്. എന്നാൽ 38-ാം മിനിട്ടിൽ നിക്കോ ഷ ്ളോട്ടർബെക്ക്,45+5-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് കായ് ഹാവെർട്സ്,47-ാം മിനിട്ടിൽ ജമാൽ മുസൈല,68-ാം മിനിട്ടിൽ നഥാനിയേൽ ബ്രൗൺ,78-ാം മിനിട്ടിൽ ഡെനിസ് ഉൻദാവ്,87-ാം മിനിട്ടിൽ കായ് ഹാവെർട്സ് എന്നിവരാണ് ജർമ്മനിക്ക് വേണ്ടി മറ്റു ഗോളുകൾ നേടിയത്.
158000
ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും കുഞ്ഞൻരാജ്യമായ കുറോസോയിലെ ജനസംഖ്യ.
ബ്രസീലിന് സമനില,
ഓസീസിന് ജയം
കഴിഞ്ഞ ലോകകപ്പിൽ നാലാം സ്ഥാനത്തുവരെയെത്തിയ മൊറോക്കോ ഇത്തവണ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ബ്രസീലിനെ 1-1ന് സമനിലയിൽ വരിഞ്ഞുമുറുക്കി . 21-ാം മിനിട്ടിൽ ഇസ്മയീൽ സൈബരിയാണ് മൊറോക്കോയെ മുന്നിലെത്തിച്ചത്. 32-ാം മിനിട്ടിലായിരുന്നു വിനീഷ്യസിന്റെ തിരിച്ചടി. മറ്റൊരു മത്സരത്തിൽ ഹെയ്തിയെ ഒരൊറ്റ ഗോളിന് കീഴടക്കിയ സ്കോട്ട്്ലാൻഡ് ബ്രസീലിനെയും മൊറോക്കോയും മറികടന്ന് ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി. ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയ 2-0ത്തിന് തുർക്കിയെ കീഴടക്കി. ആദ്യ പകുതിയിൽ നെസ്റ്റോറി ഇരാൻകുന്ദയും രണ്ടാം പകുതിയിൽ കൊനോർ മെറ്റ്കാഫും നേടിയ ഗോളുകൾക്കായിരുന്നു ഓസീസ് ജയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |