
ന്യൂയോർക്ക്: കോംഗോയ്ക്കെതിരായ ആദ്യ മത്സരത്തിൽ സമനിലയായിരുന്നതിനാൽ ആ നിരാശ മറികടക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഇന്ന് വീണ്ടുമിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാൻ ആണ് പോർച്ചുഗലിന്റെ എതിരാളികൾ. അടുത്ത മത്സരത്തിൽ ശക്തരായ കൊളംബിയയെ നേരിടേണ്ടതിനാൽ നോക്കൗട്ട് സാദ്ധ്യതകൾ സജീവമാക്കാൻ പോർച്ചുഗലിന് ഇന്ന് വിജയിച്ചേ തീരു.
തന്റെ ആറാം ലോകകപ്പ് കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഇന്നും പോർച്ചുഗൽ മുന്നേറ്റത്തിന്റെ കുന്തമുന. റൊണാൾഡോ ഫോമിലേക്ക് ഉയർന്നാൽ മാത്രമേ ടീമിന് മുന്നോട്ടുള്ള പ്രയാണം എളുപ്പമാകൂ. ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയ സൂപ്പർ താരം ബെർണാഡോ സിൽവയെ ഇന്ന് ആദ്യ ഇലവനിൽ നിന്ന് ഒഴിവാക്കി ബെഞ്ചിലിരുത്തിയിട്ടുണ്ട്. ജോവോ ഫെലിക്സും പെഡ്രോ നെറ്റോയും റൊണാൾഡോയ്‌ക്കൊപ്പം മുന്നേറ്റത്തിലുണ്ട്.
പോർച്ചുഗൽ സ്റ്റാർട്ടിംഗ് ഇലവൻ: കോസ്റ്റ; കാൻസലോ, അരൗജോ, വീഗ, മെൻഡസ്; നെവെസ്, വിറ്റിൻഹ; ജോവോ ഫെലിക്സ്, ഫെർണാണ്ടസ്, നെറ്റോ; റൊണാൾഡോ.
ഉസ്‌ബെക്കിസ്ഥാൻ സ്റ്റാർട്ടിംഗ് ഇലവൻ: നെമറ്റോവ്; ഖുസനോവ്, അബ്ദുള്ളേവ്, അഷുർമാറ്റോവ്; കരിമോവ്, ഷുക്കുറോവ്, ഖംറോബെക്കോവ്, നസ്രുല്ലേവ്; ഫൈസുല്ലേവ്, ഷോമുറോഡോവ്, ഗാനീവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |