അറ്റ്‌ലാന്റ: ലോകകപ്പിലെ അര്‍ജന്റീന - ഈജിപ്ത് പ്രീ ക്വാര്‍ട്ടര്‍ മത്സരം നാടകീയവും സംഭവബഹുലവുമായിരുന്നു. രണ്ട് ഗോളിന് പിന്നില്‍ നിന്ന മത്സരത്തില്‍ ലോകചാമ്പ്യന്‍മാരുടെ ഗംഭീര തിരിച്ചുവരവാണ് കാണികളെ ത്രസിപ്പിച്ചത്. 12 മിനിറ്റിന്റെ ഇടവേളയില്‍ മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തില്‍ വൈകാരികമായി പലപ്പോഴും ഈജിപ്ത് ക്യാമ്പില്‍ നിന്ന് പ്രതീഷേധമെത്തി. ഈജിപ്ത് പരിശീലകന്‍ ഹൊസ്സാം ഹസന്‍ തന്റെ പ്രതിഷേധം ഒരു ഘട്ടത്തിലും മറച്ചുപിടിച്ചില്ല.
റഫറിയെ ചോദ്യം ചെയ്തും തെറ്റ് ചൂണ്ടിക്കാണിച്ചും ആവേശഭരിതനായിരുന്നു ഹൊസ്സാം. മത്സരത്തില്‍ സമാനമായ ഫൗളില്‍ ഈജിപ്തിന് ഗോള്‍ അനുവദിക്കാതിരിക്കുകയും അര്‍ജന്റീനയുടെ പിഴവിന് മുന്നില്‍ ഫ്രഞ്ച് റഫറി കണ്ണടയ്ക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. പലകുറി റഫറിയോട് കയര്‍ത്ത് സംസാരിക്കുന്ന പരിശീലകന്‍ ഹൊസ്സാമിനെയാണ് കാണാനായത്. ഒരുവേള വാക്കൗട്ട് നടത്താന്‍ ആംഗ്യം കാണിച്ചതിന് ഹൊസ്സാമിന് കാര്‍ഡും കിട്ടി.
ഇപ്പോള്‍ സമൂഹമാദ്ധ്യങ്ങളില്‍ ചര്‍ച്ചയാവുന്നത് മറ്റൊരാളുടെ സാന്നിദ്ധ്യമാണ്. മുഖ്യപരിശീലകന്‍ ഹൊസ്സാം ഹസനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളായിരുന്നു മറ്റൊരു ശ്രദ്ധാകേന്ദ്രം. അത് ടീമിന്റെ മാനേജറായ ഇബ്രാഹിം ഹസന്‍ ആയിരുന്നു. ഈജിപ്ത് പരിശീലകന്‍ ഹൊസാം ഹസ്സനൊപ്പമുള്ളയാള്‍ ടീം ഡയറക്ടറും അദ്ദേഹത്തിന്റെ ഇരട്ട സഹോദരനുമായ ഇബ്രാഹിം ഹസ്സനാണ്. ലോകകപ്പിലെ ഈജിപ്തിന്റെ കുതിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളാണ് ഹൊസാമും ഇബ്രാഹിമും.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഈജിപ്ത് നോക്കൗട്ടിലേക്ക് പ്രവേശിക്കുന്നതും ഹൊസാം ടീമിന്റെ പരിശീലകനായി എത്തിയതുമുതലാണ്. നേരത്തേ തന്നെ വാര്‍ത്തകളിലിടംപിടിച്ചിട്ടുണ്ട് ഇരുവരും. ഓസ്‌ട്രേലിയക്കെതിരായ പ്രീക്വാര്‍ട്ടര്‍ വിജയത്തിന് ശേഷം മൈതാനത്ത് ഹൊസാം പലസ്തീന്‍ പതാക വീശിയത് വിവാദമായിരുന്നു.
who is ibrahim hassan who was found next to hossam hassan
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |