റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യാത്രക്കാരായ നിരവധി ഉംറ തീർത്ഥാടകരെ വീഡിയോയിൽ കാണാം. വിമാനത്താവളത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള വീഡിയോയാണിത്.
യാത്രക്കാർ വിമാനത്തിൽ കയറാനായി കാത്തുനിൽക്കുമ്പോൾ പെട്ടെന്ന് ഓറഞ്ച് നിറത്തിലുള്ള പ്രകാശവും തീയും വരുന്നത് കാണാം. അതുകണ്ട് ആളുകൾ ജീവൻ രക്ഷിക്കാനായി ചിതറി ഓടുന്നുണ്ട്. വിമാനത്താവളത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ തകർന്ന് വീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Dramatic footage of the moment yesterday’s Houthi attack struck King Khalid International Airport in Riyadh, including Umrah pilgrims preparing to board their flights before the strike. https://t.co/KWJ3fQiTpW
— Aditya Raj Kaul (@AdityaRajKaul) October 11, 2026
കഴിഞ്ഞ 24 മണിക്കൂറിനിടെ കിഴക്കൻ മേഖലയിലെ ദമാം വിമാനത്താവളത്തിന് നേരെയുണ്ടായതടക്കം നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാൻ പിന്തുണയുള്ള ഹൂതികൾ ഏറ്റെടുത്തിട്ടുണ്ട്. സൗദിയിലെ വിമാനത്താവളങ്ങൾ തുടർന്നും ലക്ഷ്യമിടുമെന്ന് അവർ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതിന്റെ ഭാഗമായി സൗദി വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ വിമാനക്കമ്പനികൾ നിർത്തിവച്ചു. ഹൂതികളുടെ വെല്ലുവിളിക്ക് പിന്നാലെ ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളുടെ എംബസികൾ തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായെന്നും അതിന് കാരണം സൗദിയാണെന്നും അവർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിയാദിൽ ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്. എന്നാൽ, ആക്രമണങ്ങളെക്കുറിച്ച് സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല. വർഷങ്ങളായി കോടിക്കണക്കിന് ഡോളർ സൈനിക സംവിധാനങ്ങൾക്കായി ചെലവഴിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നിട്ടും അവർക്ക് ഹൂതികളുടെ ആക്രമണം തടയാനാകുന്നില്ല.
CCTV footage reportedly shows an attack at King Khalid International Airport in Riyadh, Saudi Arabia, with passengers, including Umrah pilgrims, fleeing as fire and debris appear. The Houthis have claimed responsibility for several attacks on Saudi airports and threatened further strikes. Airlines have suspended some services, while embassies, including India’s, have issued warnings to their citizens.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |