SignIn
Kerala Kaumudi Online
Wednesday, 07 October 2026 1.10 PM IST

സൗദിയിലെ പ്രധാന വിമാനത്താവളത്തിന് നേരെ ഹൂതി മിസൈലാക്രമണം; തകർത്തെന്ന് സഖ്യസേന

saudi-airport
പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വിമാന സർവീസുകൾ തടസപ്പെട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും സംയോജിപ്പിച്ച് അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെയും ഖമീസ് മുഷൈത്ത് വ്യോമതാവളത്തെയും ലക്ഷ്യമിട്ട് ഹൂതി സൈന്യം രണ്ട് ഓപ്പറേഷൻ നടത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

'ആക്രമണങ്ങൾ വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തുകയും സൈനിക താവളത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു. ജിസാനിലെ ദഗാരിർ, അസീറിലെ ആകിഫ, ജിസാനിലെ അൽമൗസിം എന്നീ മൂന്ന് സൈനിക ക്യാമ്പുകളെയാണ് ഹൂതി സൈന്യം ലക്ഷ്യമിട്ടത്'- യഹ്യ സരീ സോഷ്യൽ മീഡിയയിൽ കുറിച്ചു.

എന്നാൽ ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. റിയാദിന് വടക്ക് ഭാഗത്തേക്ക് തൊടുത്ത മിസൈൽ തടഞ്ഞുവെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAUDI AIRPORT ATTACK, HOUTHI MISSILE ATTACK, SAUDI ARABIA, HOUTHI REBELS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360