SignIn
Kerala Kaumudi Online
Thursday, 01 October 2026 12.47 AM IST

ഫ്‌ളൈ ദുബായ് വിമാനം ദുരന്തത്തിൽ പെടാതെ ഒഴിവാക്കിയത് ഇന്ത്യൻ ക്യാപ്റ്റൻ,​ സ്‌മിത് മച്ചാറിനെ കുത്തിയ സഹ പൈലറ്റിന്റെ ലക്ഷ്യം നിയന്ത്രണം ഏറ്റെടുക്കൽ

smith-machchhar
സ്‌മിത് മച്ചാർ

മുംബയ്: ദുബായിൽ നിന്നും ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനത്തിലെ കോക്‌‌പിറ്റിൽ സഹപൈലറ്റിന്റെ കുത്തേറ്റ ക്യാപ്റ്റൻ ഇന്ത്യക്കാരനാണെന്ന് വിവരം. ഇന്ത്യക്കാരനായ സ്‌മിത് മച്ചാറിനാണ് കുത്തേറ്റത്. മുംബയ്‌ സ്വദേശിയാണ് ഇദ്ദേഹം. അപകടം പറ്റിയിട്ടും വൻദുരന്ത സാദ്ധ്യത സ്‌മിത് മച്ചാർ ഒഴിവാക്കി. സഹപൈലറ്റിനെ ചെറുത്തുതോൽപ്പിച്ചതിനാൽ താഴേക്ക് വിമാനം പതിക്കുമ്പോഴും 180ലധികം യാത്രക്കാരുടെ ജീവൻ അദ്ദേഹം രക്ഷിച്ചു.

ഫ്ളൈ ദുബായ് വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ഇസ്രയേലികളായിരുന്നു. തർ‌ക്കം നടക്കവെ മുൻനിരയിലുണ്ടായിരുന്ന ഇവരിലെ ചില യാത്രക്കാർ സഹപൈലറ്റിനെ നേരിട്ടു. ഇയാളെ യാത്രക്കാർ കോക്‌പിറ്റിൽ നിന്ന് പുറത്താക്കി. യാത്രക്കാരായി ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു. സൗദി അറേബ്യയിലെ തബൂക്കിൽ ലാൻഡ് ചെയ്‌തയുടൻ ക്യാപ്റ്റനെയും സഹ പൈലറ്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്മിത് മച്ചാറിന്റെ ആരോഗ്യനിലയിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

സംഭവത്തിൽ യുഎഇ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നാണ് യുഎഇ വ്യക്തമാക്കിയത്. 2022 മുതൽ ഫ്‌ളൈ ദുബായിൽ ക്യാപ്‌റ്റനായി ജോലിനോക്കുന്നയാളാണ് ‌സ്‌മിത് മച്ചാർയ 11വർ‌ഷത്തോളം അദ്ദേഹം സ്‌പൈസ് ജെറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. സീനിയർ കമാൻഡർ. പൈലറ്റ് പരിശീലകൻ എന്നീ പദവികളും അദ്ദേഹം പ്രവർത്തിച്ചു.

ബോയിംഗ് 737-800,​ 737 മാക്‌സ് 8,​ 9 എന്നീ വിമാനങ്ങളിലായി 9750 മണിക്കൂർ പറന്ന അനുഭവസമ്പത്തുള്ളയാളാണ് സ്‌മിത് മച്ചാർ. ഒമാൻ സ്വദേശിയാണ് സഹ പൈലറ്റ്. ഇസ്രയേൽ അതിർത്തിയോട് വിമാനം അടുക്കവെയാണ് വൻ ദുരന്തത്തിന് ഇടയാക്കിയേക്കാവുന്ന സംഭവമുണ്ടായത്.

English Summary

A captain on a Flydubai flight traveling from Dubai to Tel Aviv was reportedly stabbed by the co-pilot inside the cockpit. The captain, identified as Smith Machar, is an Indian national and a Mumbai native.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLYDUBAI, PILOT CLASH, INDIAN CITIZEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360