ദുബായ് : ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിത്ത് മച്ചാറിനെ സന്ദർശിച്ച ഷെയ്ഖ് ഹംദാൻ രാജ്യത്തിന്റെ പൂർണ പിന്തുണയും അഭിനന്ദനവും അറിയിച്ചു. രാജ്യത്തിന്റെ എല്ലാ അഭിനന്ദനവും ആദരവും അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിൽ അഭിമാനിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെയും യു.എ.ഇ പ്രതിനിധീകരിക്കുന്ന മൂല്യങ്ങളുടെയും ഭാഗമാണ് സ്മിത്ത് മച്ചാർ. കരുണയുടെയും സമാധാനത്തിന്റെയും രാജ്യമാണ് യു.എ.ഇ. സന്ദർശനത്തിന് പിന്നാലെ ഷെയ്ഖ് ഹംദാൻ എക്സിൽ കുറിച്ചു.
സ്മിത്ത് മച്ചാറുമായി സംസാരിക്കുന്നതിന്റെയും അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതിന്റെയും ചിത്രങ്ങളും ദുബായ് കിരീടാവകാശി പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |