SignIn
Kerala Kaumudi Online
Sunday, 07 June 2026 10.09 AM IST

ഗൾഫിൽ ഇന്ത്യക്കാരന് ഭാഗ്യം ഉറപ്പ്; എട്ടുകോടിയുടെ ബമ്പർ തേടിയെത്തിയത് പ്രവാസിയെ

READ ENGLISH VERSION
gulf

അബുദാബി: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരനെ തേടി വീണ്ടും സൗഭാഗ്യം. ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ നറുക്കെടുപ്പിൽ പ്രവാസിക്ക് ലഭിച്ചത് 10 ലക്ഷം ഡോളർ (8കോടിയിലേറെ ഇന്ത്യൻ രൂപ) ആണ്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് സമ്മാനം സ്വന്തമാക്കിയത്.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ 453-ാമത് സീരീസ് നറുക്കെടുപ്പിലാണ് ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ മുഹമ്മജ് ജമാൽ ഇൽമിയ്ക്ക് സമ്മാനം ലഭിച്ചത്. ഇതിൽ സമ്മാനം നേടുന്ന 226-ാമത് ഇന്ത്യക്കാരനാണ് ഇൽമി. 0121 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാർഹമായത്. ഫെബ്രുവരി 27ന് സ്‌പെയിനിലെ മഡ്രിഡിലേക്കുള്ള യാത്രക്കിടെയാണ് ഇൽമി ടിക്കറ്റ് വാങ്ങുന്നത്. ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യണയർ 454-ാംസീരീസ് നറുക്കെടുപ്പിൽ യു എ ഇ സ്വദേശി മുഹമ്മദ് അൽ ഷെഹിയാണ് മറ്റൊരു വിജയി. 2637 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇദ്ദേഹം 10 ലക്ഷം ഡോളർ സമ്മാനമായി നേടി.

അതേസമയം, ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയർ 452-ാമത് സീരീസ് നറുക്കെടുപ്പിലും വിജയിയായത് ഇന്ത്യക്കാരനയിരുന്നു. അബുദാബിയിൽ താമസമാക്കിയ ഇന്ത്യക്കാരൻ സുനിൽ നയ്യാറിനാണ് ആറരക്കോടിയോളം രൂപയുടെ സമ്മാനം ലഭിച്ചത്. മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് ചാമ്പ്യൻഷിപ്പ് പുരുഷ ഫൈനലിന്റെ സമ്മാനദാന ചടങ്ങിന് ശേഷം നടന്ന ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിലാണ് ഭാഗ്യം സുനിലിനെ തേടിയെത്തിയത്. 0971 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIAN EXPAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360