SignIn
Kerala Kaumudi Online
Monday, 31 August 2026 5.49 PM IST

പ്രവാസികൾക്ക് ഇരുട്ടടി; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ യുഎഇയിൽ ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി

READ ENGLISH VERSION
uae-fuel
പ്രതീകാത്മക ചിത്രം

ദുബായ്: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യൻ സംഘർഷം ശക്തമായിതിന് പിന്നാലെ ഇന്ധനവില വ‌ർദ്ധിപ്പിച്ച് യുഎഇ. തുടർച്ചയായി രണ്ടാമത്തെ മാസമാണ് രാജ്യം പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായി ഉയർത്തുന്നത്. ഡീസൽ ലിറ്ററിന് 50 ഫിൽസാണ് (ഏകദേശം 13 രൂപ)​ വർദ്ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ ഡീസലിന്റെ വില 4 ദിർഹം 30 ഫിൽസായി (ഏകദേശം 112 രൂപ)​ ഉയർന്നു.

അമേരിക്ക-ഇറാൻ സംഘർഷം വീണ്ടും ശക്തമാകുകയും ആഗോള വിപണിയിൽ ഇന്ധനവില 90 ഡോളർ കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് യുഎഇയിലും ഇന്ധനവില കൂട്ടിയത്. പെട്രോൾ ലിറ്ററിന് 20 ഫിൽസ് (ഏകദേശം ആറ് രൂപ)​ വീതമാണ് വർദ്ധിപ്പിച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 3 ദിർഹം 60 ഫിൽസിൽ (94 രൂപ)​ നിന്നും 3 ദിർഹം 80 ഫിൽസ് (99 രൂപ)​ ആകും.

ഇന്ന് അർദ്ധരാത്രി മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഡീസൽ നിരക്കിൽ വലിയ വർദ്ധനയുണ്ടായത് ചരക്ക് നീക്കം ചെലവേറിയതാക്കും. കൂടാതെ ബസ്, ടാക്‌സി സർവീസുകളേയും വിലവർദ്ധന ബാധിക്കും.

English Summary

The UAE has announced a second consecutive monthly fuel price hike, effective midnight Monday, amidst escalating Middle East tensions and global oil prices surpassing $90. Diesel increased by 50 fils to AED 4.30 per litre, while Super Petrol rose by 20 fils to AED 3.80. This increase is expected to impact freight, bus, and taxi services.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE FUEL PRICE HIKE, UAE PETROL PRICE, UAE DIESEL PRICE, WEST ASIA CONFLICT, EXPATS IN UAE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360