SignIn
Kerala Kaumudi Online
Friday, 28 August 2026 1.05 AM IST

ഇന്ത്യയെ മുന്നിൽ കണ്ട് വലിയ കളിയുമായി പാകിസ്ഥാൻ; കുവൈത്ത് പാക് സഹകരണ കരാറായി

erdogan-salman-sharif-
തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ , പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്‌

ഇസ്‌ലാമാബാദ്: പാകിസ്ഥാനുമായി പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ച് കുവൈത്ത്. സൗദി അറേബ്യയും തുർക്കിയും പാകിസ്ഥാനുമായി പ്രതിരോധ സഹകരണ കരാറിൽ ധാരണയിലെത്തിയതിന് പിന്നാലെയാണ് മറ്റൊരു ജിസിസി രാജ്യവും ഇസ്ലാമാബാദുമായി സൈനിക സഹകരണത്തിന് കൈകോർക്കുന്നത്. ഇരു രാജ്യങ്ങളുടെയും സൈനിക വിഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തന ഏകോപനം ശക്തമാക്കുക, സൈനിക പരിജ്ഞാനം കൈമാറുക, സൈനികരുടെ തയ്യാറെടുപ്പും ഏകോപനവും മെച്ചപ്പെടുത്തുക എന്നിവയാണ് കരാറിന്റെ മുഖ്യ ലക്ഷ്യങ്ങൾ.

പ്രതിരോധ മേഖലയിലെ സ്ഥാപനതല ബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും പരസ്പരം പ്രയോജനകരമായ സഹകരണം വിപുലീകരിക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നിവർ തമ്മിൽ മക്ക പ്രതിരോധ കരാർ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു കുവൈത്തുമായുള്ള പുതിയ കരാർ. കൂട്ടായ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനാണ് മക്ക കരാറിലൂടെ മൂന്ന് രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

അയൽരാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ. ഇതിന്റെ ഭാഗമായാണ് കുവൈത്തുമായുള്ള പുതിയ കരാർ. പശ്ചിമേഷ്യൻ രാജ്യങ്ങളുമായി തന്ത്രപരവും സൈനികവുമായ ബന്ധം ശക്തിപ്പെടുത്തി സുരക്ഷാ പങ്കാളിയായി മാറാനുള്ള ശ്രമത്തിലാണ് പാകിസ്ഥാൻ. സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളുമായി പാകിസ്ഥാന് നേരത്തേ തന്നെ ദീർഘകാല സൈനിക ബന്ധമുണ്ട്. ഇന്ത്യയുമായി സംഘർഷം തുടരുന്നതിനിടെയാണ് പാകിസ്ഥാൻ ജിസിസി രാജ്യങ്ങളുമായി പ്രതിരോധ കരാറുകളിൽ ഏർപ്പെടുന്നത്.

English Summary

Kuwait has signed a defense cooperation agreement with Pakistan, focusing on strengthening military coordination, exchanging expertise, and improving readiness. This move follows similar defense understandings Pakistan reached with Saudi Arabia and Turkey, including the Makkah defense agreement. Pakistan is actively enhancing its strategic and military relationships with Middle Eastern nations, aiming to reinforce its role as a regional security partner.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI, DEFENCE AGREEMENT, GULFNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360