SignIn
Kerala Kaumudi Online
Thursday, 27 August 2026 2.44 PM IST

ചികിത്സയിലിരിക്കെ ആശുപത്രിയിൽ നിന്ന്  ഇറങ്ങിപ്പോയി; റിയാദിൽ മലയാളി യുവാവ്  മരിച്ച  നിലയിൽ

tinson
ടിൻസൻ

റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയി മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവ് മരിച്ച നിലയിൽ. തൃശൂർ ഒല്ലൂർ പാലക്കൽ പരേതനായ തോമസിന്റെ മകൻ ടിൻസൻ (38) ആണ് മരിച്ചത്.

റിയാദ് ബത്ഹയിലെ ബഹുനില കെട്ടിടത്തിന്റെ വരാന്തയിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ മേയ് 18ന് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തീവ്രപരിചരണവിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഇയാളെ ജനറൽ വാർഡിലേക്ക് മാറ്റി. എന്നാൽ പൂർണമായി ഓർമശക്തി വീണ്ടെടുക്കുന്നതിന് മുൻപ് ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

സൗദിയിലെത്തിയിട്ട് അഞ്ചുവർഷമായ ടിൻസൻ രണ്ടുവർഷം മുൻപുവരെ റിയാദ് എക്സിറ്റ് 17ലെ ടയർ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടർന്നതിനാൽ ഇയാളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ജോലിയും പണവും ഇല്ലാത്തതിനാൽ നാട്ടിലേക്ക് പോകാൻ കഴിയാത്തതിന്റെ കടുത്തമാനസിക വിഷമത്തിലായിരുന്നു ഇയാളെന്നാണ് വിവരം.

English Summary

A 38-year-old Malayali man, Tinson from Thrissur, was found dead in Riyadh, Saudi Arabia, after months of wandering. He had left a hospital where he was recovering from unconsciousness before fully regaining memory. Tinson, whose residency permit expired, was reportedly distressed over job loss and inability to return home.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYADH, SAUDI ARABIA, MALAYALI YOUTH, MALAYALI FOUND DEAD, RIYADH MALAYALI DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360