SignIn
Kerala Kaumudi Online
Wednesday, 02 September 2026 2.44 PM IST

കുവൈത്തിലും യുഎഇയിലും ഇറാന്റെ ശക്തമായ ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ

READ ENGLISH VERSION
representational-image
പ്രതീകാത്മക ചിത്രം

ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ. യുഎഇ, കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്‌ ആക്രമണം ആരംഭിച്ചതായി ഇറാൻ അറിയിച്ചു.

യുഎഇയിലെ അൽ ദാഫ്ര, അൽ മിഹാദ് സൈനിക താവളങ്ങളിലെ റഡാർ സംവിധാനങ്ങളും യുഎസ് സൈനിക കേന്ദ്രങ്ങളും ആക്രമിക്കാനായി ഡ്രോണുകൾ അയച്ചതായും ഇറാൻ വെളിപ്പെടുത്തി. ബഹ്‌റൈനിലെ ഷെയ്‌ഖ് ഈസ വ്യോമതാവളത്തെയും ലക്ഷ്യമിട്ടുണ്ടെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി. ഇറാഖിലെ എർബിലിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡും അറിയിച്ചു. മേഖലയിലെ യുഎസ് സൈനിക സാന്നിദ്ധ്യത്തിനെതിരായ ആക്രമണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നാണ് റിപ്പോർട്ട്

English Summary

Iran says it attacked US military bases in the UAE, Bahrain, Kuwait, Jordan and Erbil using drones.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAR, DRONE ATTACK, IRAN VS US, IRAN ATTACKS JORDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360