കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് രാജ്യത്തിന്റെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതിന് പിന്നാലെ വിമാന സർവീസുകളുടെ സമയക്രമത്തിൽ വ്യാപക മാറ്റം വരുത്തി കുവൈറ്റ് എയർവെയ്സ്. ഭൂരിഭാഗം വിമാന സർവീസുകളും പുനഃക്രമീകരിച്ചതായും ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ ബുക്കിംഗ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം യാത്രയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും കുവൈറ്റ് എയർവെയ്സ് അറിയിച്ചു.
യാത്രക്കാർ നിരന്തരം സർവീസുകളിലെ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും വ്യോമാതിർത്തി അടച്ചതിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തേണ്ടിവരുന്നതെന്നും വിമാനകമ്പനി എക്സിലൂടെ ഔദ്യോഗികമായി അറിയിച്ചു. വിമാന സർവീസുകളിലെ മാറ്റങ്ങൾ യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്‌എംഎസ് സന്ദേശങ്ങളായും മറ്റ് അറിയിപ്പുകളായും നൽകുമെന്ന് കുവൈറ്റ് എയർവെയ്സ് വ്യക്തമാക്കി.
യാത്രാ പദ്ധതികളിൽ മാറ്റം ആവശ്യമായവർ ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടാനും നിർദേശിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളായതിന്റെ പശ്ചാത്തലത്തിലാണ് കുവൈറ്റ് വ്യോമാതിർത്തി അടച്ചത്. ഇത് ഗൾഫ് മേഖലയിലെ വിമാന സർവീസുകൾക്ക് വീണ്ടും തിരിച്ചടിയാകുകയാണ്.
Kuwait Airways has rescheduled most of its flights after Kuwait temporarily closed its airspace due to the deteriorating security situation in the region. The airline has advised passengers to check their booking status before travelling and to stay updated on any schedule changes.
Kuwait Airways said passengers will be informed of flight updates through SMS and other official notifications. Travelers who need to modify their itineraries have been asked to contact the airline's customer service. The airspace closure is expected to disrupt flight operations across the Gulf region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |