SignIn
Kerala Kaumudi Online
Thursday, 06 August 2026 3.45 PM IST

പുറത്തിറങ്ങാൻ പോലുമാകാതെ പ്രവാസികൾ ഉൾപ്പെടെയുള്ളവർ; ഗൾഫ് രാജ്യത്ത് സ്ഥിതി രൂക്ഷം

uae-summer-
പ്രതീകാത്മക ചിത്രം

ദുബായ്: മലയാളികൾ ഉൾപ്പെടെ ദശലക്ഷക്കണക്കിന് പ്രവാസികളുള്ള രാജ്യമാണ് യുഎഇ. പൊതുവെ ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള മാസങ്ങളിൽ കൊടും ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. ശൈത്യകാലത്തിന്റെ ആശ്വാസത്തിൽ നിന്ന് വളരെ പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റം പലർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല. പകൽ സമയത്ത് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന ജോലി ചെയ്യുന്നവരെല്ലാം ഏറെ കഷ്‌ടപ്പാടിലൂടെയാണ് മുന്നോട്ടുപോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ധാരാളം പ്രവാസികൾ ഇത്തരത്തിൽ കൊടുംചൂടിൽ വെന്തുരുകി തൊഴിൽ ചെയ്യുന്നുണ്ട്.

ഇടയ്‌ക്ക് ചെറിയ രീതിയിൽ രാജ്യത്തെ പലയിടങ്ങളിലും മഴ ലഭിച്ചെങ്കിലും ഇന്നലെ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. യുഎഇയിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില അൽ ദഫ്രയിലെ ബുദു ദഫ്‌സിൽ രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് ഒന്നിന് അബുദാബിയിലെ അൽ ഷവാമേഖിൽ 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. ഓഗസ്റ്റ് മാസത്തിലാണ് താപനില ഏറ്റവും ഉയ‌ർന്നത്.

കൊടും ചൂടിനിടയിലും ചില പ്രദേശങ്ങൾക്ക് മുകളിൽ മേഘങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. അതിനാൽ, വരും ദിവസങ്ങളിൽ മഴയും പ്രതീക്ഷിക്കാം. വളരെ അസ്ഥിരമായ രീതിയിലാണ് ഇപ്പോൾ യുഎഇയിലെ കാലാവസ്ഥയ. കഴിഞ്ഞ ദിവസം ഫുജൈറയിൽ കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ കാലാവസ്ഥാ നിരീക്ഷണ ചാനൽ പുറത്തുവിട്ടിരുന്നു.

English Summary

The UAE is experiencing severe heat, with temperatures reaching 51 degrees Celsius in Al Dhafra's Budu Dafs yesterday, confirmed by the National Centre of Meteorology as this year's highest. Millions of expatriates, including Malayalees, endure difficult outdoor working conditions. Despite this, unstable weather is forecast, with some areas anticipating rain after recent storms in Fujairah.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE TEMPERATURE RISE, PRAVASI VARTHAKAL, GULF NEWS MALAYALAM, MALAYALI IN GULF, PRAVASI NEWS MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360