SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.31 PM IST

പ്രവാസികൾക്ക് സന്തോഷ വാർത്ത; കുറഞ്ഞ ചെലവിൽ ഗൾഫിൽ നിന്ന് നാട്ടിലെത്താം,​ കൂടുതൽ സർവീസുകളുമായി എയർഇന്ത്യ എക്സ്പ്രസ്

air-india-express-
എയർ ഇന്ത്യ എക്സ്പ്രസ്

അബുദാബി : ഓണക്കാലത്ത് നാട്ടിലേക്ക് എത്താനിരിക്കുന്ന ഗൾഫ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലേക്ക് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ കൂടുതൽ സർവീസുകൾ അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാരംഭിച്ചു. ഇതോടെ ദുബായ് അടക്കമുള്ള എമിറേറ്റുകളിൽ നിന്ന് പ്രവാസികൾക്ക് അബുദാബിയിൽ എത്തി നാട്ടിലേക്ക് യാത്ര ചെയ്യാം.

നവി മുംബയ്,​ ഇൻഡോർ,​ ലക്നൗ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിനാരംഭിച്ചത്. ഗുവാഹത്തിയിലേക്കുള്ള വിമാനങ്ങൾ ആഗസ്റ്റ് ഏഴുമുതൽ ആരംഭിക്കുമെന്ന് അബുദാബി എയർപോർട്സ് അറിയിച്ചു. വിവിധ എമിറേറ്റുകളിൽ നിന്ന് സായിദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാന സർവീസുമുണ്ട്. വിമാനത്തിന്റെ സമയം അനുസരിച്ച് ബസുകൾ ബുക്ക് ചെയ്യാം.

ബിസിനസ്,​ വിനോദ യാത്രകൾ എന്നിവ വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് അധിക സർവീസുകൾ ആരംഭിക്കുന്നതെന്ന് അബുദാബി എയർപോർട്ട് സി.ഇ.ഒ അഹമ്മദ് ജുമാ അൽ ഷമിസി പറഞ്ഞു. മുൻനിര പ്രാദേശിക വിമാനക്കമ്പനികളുമായുള്ള പങ്കാളിത്തം അബുദാബി ടൂറിസത്തിനും ഗുണകരമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIR INDIA, AAIR INDIA EXPRESS, GULF FLIGHTS, CHEAP FLIGHTS KERALA, NRI TRAVEL, GULF NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360