SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.07 PM IST

13 ഇനി അശുഭ സംഖ്യയല്ല; യുഎഇയിൽ 51 കോടിയുടെ ഭാഗ്യനേട്ടവുമായി പ്രവാസി

uae
യുഎഇ

അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യനേട്ടവുമായി പ്രവാസി. തിങ്കളാഴ്‌ച നടന്ന നറുക്കെടുപ്പിൽ ഫിലിപ്പിനോ സ്വദേശിയായ റെയ്‌നാൾഡോ ഹെർബോസോ ആണ് 20 മില്യൺ ദി‌ർഹമിന്റെ (ഏകദേശം 51 കോടി രൂപ) ഗ്രാൻഡ് പ്രൈസിനർഹനായിരിക്കുന്നത്. ദുബായിലെ താമസക്കാരനായ റെയ്‌നാൾഡോയെടുത്ത 267822 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനമടിച്ചത്.

ജൂലായ് 13നാണ് റെയ്‌നാൾഡോ 289 സീരീസിലെ ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞമാസം 25 ദിർഹം ഗ്രാൻഡ് പ്രൈസിന്റെ വിജയിയായ ഡൽഹി സ്വദേശിനി കനിക അറോറയാണ് ഈ മാസത്തെ ബിഗ് ടിക്കറ്റ് വിജയിയെ തിരഞ്ഞെടുത്തത്. പത്ത് പേരടങ്ങുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് റെയ്‌നാൾഡോ ടിക്കറ്റെടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കുകയാണെന്നും ഇക്കൊല്ലമാണ് ഭാഗ്യം തേടിയെത്തിയതെന്നും റെയ്‌നാൾഡോ പറയുന്നു. അവധിക്കായി നാട്ടിൽ പോകാനിരുന്നപ്പോഴാണ് സമ്മാനം ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മറ്റ് അഞ്ച് പേർക്ക് 1,00,000 ദിർഹം വീതം സമാശ്വാസ സമ്മാനങ്ങൾ ലഭിച്ചു. ബിഗ് സ്പിൻ ഗെയിം തത്സമയം കളിച്ച മറ്റ് രണ്ട് പേർക്ക് 1,00,000 ദിർഹം വീതവും മൂന്നാമത്തേയാൾക്ക് 2,50,000 ദിർഹം വീതവും ലഭിച്ചു.

മറ്റൊരു ഭാഗ്യശാലിക്ക് ഒരു ആഡംബര എസ്‌യുവി ആണ് സമ്മാനമായി ലഭിച്ചത്. ബിഗ് ടിക്കറ്റ് സീസൺ നാലും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary

Filipino expatriate Reynaldo Herboso won the UAE Big Ticket grand prize of 20 million dirhams (around ₹51 crore). The Dubai resident’s ticket number 267822 was selected in the draw. He plans to share the prize money equally with his ten friends who joined him in buying the ticket.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE, UAE BIG TICKET DRAW, EXPAT WON UAE BIG TICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360