SignIn
Kerala Kaumudi Online
Tuesday, 04 August 2026 6.17 PM IST

ദുബായിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം: മലയാളിയ്ക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് പരിക്ക്

READ ENGLISH VERSION

death
മരിച്ച ഷിജിൻ പോൾ

ദുബായ്: ദുബായിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളിയ്ക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോളാണ്(27) മരിച്ചത്. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ടോടെ ദുബായിലെ ഷെയ്ഖ് സായിദ് റോഡിലുള്ള കാർ ഷോറൂമിലായിരുന്നു സംഭവം.

അപകടവിവരം അറിഞ്ഞയുടൻ ദുബായ് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ടുമാസം മുൻപാണ് ഷിജിൻ ദുബായിലെത്തിയതെന്നാണ് വിവരം.

അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകിയതിന് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. രാത്രിയോടെ രക്ഷാപ്രവർത്തനം പൂർണമായും അവസാനിച്ചെന്നും സ്ഥിതിഗതികൾ നിയന്ത്രവിധേയമായെന്നും അധികൃതർ അറിയിച്ചു.

English Summary

A gas cylinder explosion at a car showroom on Sheikh Zayed Road in Dubai tragically killed Shijin Paul, a Malayali from Kottarakkara. The incident, which occurred yesterday evening, also left five other individuals injured. Dubai Civil Defense promptly responded to the scene, providing immediate medical assistance to the injured and subsequently bringing the situation under control.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DUBAI GAS CYLINDER EXPLOSION, MALAYALI DEATH, GULFNEWS, GAS CYLINDER EXPLOSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360