SignIn
Kerala Kaumudi Online
Monday, 14 September 2026 10.56 PM IST

ഒരു കോടിയിലധികം ഉത്പന്നങ്ങൾക്ക് വൻവിലക്കുറവ്,​ ദേശീയ ദിനത്തിൽ ഓഫർ പ്രഖ്യാപിച്ച് സൗദി

saudi-
പ്രതീകാത്മക ചിത്രം

റിയാദ് : സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് ഒരു കോടിയിലധികം ഉത്പന്നങ്ങക്ക് വിലക്കുറവ് പ്രഖ്യാപിച്ച് സർക്കാർ. വിവിധ സ്ഥാപനങ്ങൾക്കായി 3500ലേറെ ഡിസ്കൗണ്ട് ലൈസൻസുകളാണ് ഓഫറിന്റെ ഭാഗമായി അനുവദിച്ചത്. വിലക്കുറവ് നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപക പരിശോധനകളും ശക്തമാക്കുമെന്ന് സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

ലൈസൻസ് ഉപയോഗിച്ച് സ്ഥാപനത്തിന്റെ എല്ലാ ശാഖകളിലും വില്പന കേന്ദ്രങ്ങളിലും വിലക്കുറവ് നൽകാൻ കഴിയും. ഓഫറുകൾ സംബന്ധിച്ച ചട്ടങ്ങളും വ്യവസ്ഥകളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഡ‌ിസ്കൗണ്ട് ലൈസൻസിൽ നൽകിയിരിക്കുന്ന ഏകീകൃത ഇലക്ട്രോണിക് ബാർകോഡ‌ുകൾ വഴി വിലക്കുറവിന്റെ ശതമാനം,​ കാലാവധി,​ സ്ഥാപനത്തിന്റെ വിവരങ്ങൾ തുടങ്ങിയവ ഉപഭോക്താവിന് അറിയാൻ കഴിയും. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി അനുവദിക്കുന്ന വിലക്കുറവ് സ്ഥാപനങ്ങളുടെ വാർഷിക ഡിസ്കൗണ്ട് പരിധിയിൽ ഉൾപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary

Saudi Arabia has announced price reductions on over 10 million products for its National Day celebrations, issuing more than 3500 discount licenses to various establishments. The Ministry of Commerce will intensify nationwide inspections to ensure compliance with discount regulations. Consumers can verify discount details using electronic barcodes. These special offers are exempt from establishments' annual discount limits.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GULF, SAUDI NATIONAL DAY, SAUDI NATIONAL DAY OFFER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360