SignIn
Kerala Kaumudi Online
Saturday, 26 September 2026 3.47 AM IST

ഖത്തറില്‍ നാലുനില അപ്പാർട്ട്മെന്റ് തകർന്നുവീണ് അപകടം; മരിച്ചവരിൽ മലപ്പുറം സ്വദേശിയും

qatar

ദോഹ: ഖത്തറിൽ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണ് മരിച്ചവരിൽ ഒരു മലയാളിയും. മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി മുഹമ്മദ് ഫെെസൽ പാറപ്പുറവൻ (ഫൈസല്‍ കുപ്പായി - 48) ആണ് മരിച്ചത്. ഇയാൾ ഖത്തറിലെ അറിയപ്പെടുന്ന ചിത്രകാരനും ഗായകനുമാണ്. രണ്ട് ദിവസം മുൻപ് നടന്ന അപകടത്തിൽ ഒരാൾ മാത്രമാണ് മരിച്ചതെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. ഫെെസലിന്റെ മൃതദേഹം കണ്ടെത്തിയതോടെ മരണസംഖ്യ രണ്ടായി.

ദോഹ അൽ മൻസൂറയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് നാലുനില അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണത്. അന്നുതന്നെ ഒരു മരണം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തിവരവെ വെള്ളിയാഴ്ച രാത്രിയാണ് ഫെെസലിന്റെ മൃതദേഹം കണ്ടെടുത്തത്. ഹമദ് മെഡിക്കൽ കോ‌ർപറേഷൻ ആശുപത്രിയിലേയ്ക്ക് മാറ്റിയ മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു. പാറപ്പുറവൻ അബ്ദുസ്സമദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: റബീന, മക്കൾ: റന, നദ, മുഹമ്മദ് ഫെബിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: V, QATAR, RIPPER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360