റിയാദ്: 96ാം ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്തംബർ 23ന് സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഔദ്യോഗിക അവധി പ്രഖ്യാപിച്ചതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമത്തിലെ എക്സിക്യൂട്ടീവ് റെഗുലേഷനുകളുടെ ആർട്ടിക്കിൾ 24 ന് അനുസൃതമായാണ് ഈ തീരുമാനം. എല്ലാ തൊഴിലുടമകളും ഈ തീരുമാനം അനുസരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
1932ൽ സ്ഥാപകനായ കിംഗ് അബ്ദുൽ അസീസ് അൽ സൗദ് രാജ്യത്തെ ഏകീകരിച്ച് 'കിംഗ്ഡം ഓഫ് സൗദി അറേബ്യ' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്തു. ഈ ഏകീകരണത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്തംബർ 23ന് സൗദി അറേബ്യ ദേശീയ ദിനം ആഘോഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |